അലൈൻ: അലൈൻ അൽ ഖസ്‌നയിലുണ്ടായ വാഹനാപകടത്തിൽ തിരൂർ പെരുന്തല്ലൂർ അബ്ദുൽ മജീദിൻറെ ഭാര്യ ജസീന വെള്ളരിക്കാട്ട് മരിച്ചു. 41 വയസായിരുന്നു. കഴിഞ്ഞ വ്യാഴാഴ്ച സന്ദർശക വിസയിൽ അൽഐനിലെത്തിയ ജസീന രണ്ട് ദിവസം സഹോദരനൊപ്പമായിരുന്നു താമസം. ഇവിടെ നിന്ന് അബുദബിയിലേക്ക് പോകും വഴിയാണ് അപകടമുണ്ടായത്.
ജസീന സംഭവ സ്ഥലത്തുതന്നെ മരിച്ചു. ജസീനയുടെ സഹോദരൻ, മകൻ, വണ്ടിയോടിച്ച ഇവരുടെ ബന്ധു എന്നിവർക്കാണ് പരിക്കേറ്റത്. പരിക്കേറ്റ ആരുടെയും നില ഗുരുതരമല്ല. ജസീനയുടെ ഭർത്താവ് അബ്ദുൽ മജീദ് അബുദാബിയിലെ സ്വകാര്യ കമ്പനിയിൽ ജീവനക്കാരനാണ്. മക്കൾ: മുഹമ്മദ് ശാമിൽ, ഫാത്തിമ സൻഹ.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.