മുംബൈ ഭീകരാക്രമണം; സൂത്രധാരന്‍ തഹാവൂര്‍ റാണയെ ഇന്ത്യയ്ക്ക് വിട്ടുനല്‍കണമെന്ന് യുഎസ് കോടതി

മുംബൈ ഭീകരാക്രമണം; സൂത്രധാരന്‍ തഹാവൂര്‍ റാണയെ ഇന്ത്യയ്ക്ക് വിട്ടുനല്‍കണമെന്ന് യുഎസ് കോടതി

ന്യൂഡല്‍ഹി: മുംബൈ ഭീകരാക്രമണ കേസില്‍ ഇന്ത്യ തേടുന്ന പാക് വംശജനും കനേഡിയന്‍ വ്യവസായിയുമായ തഹാവൂര്‍ റാണയെ ഇന്ത്യയ്ക്ക് വിട്ടുനല്‍കാന്‍ യുഎസ് കോടതി ഉത്തരവ്. കാലിഫോര്‍ണിയ കോടതി ജഡ്ജി ജാക്വിലിന്‍ ചൂലിജിയാന്റേതാണ് ഉത്തരവ്. കുറ്റവാളി കൈമാറ്റ ഉടമ്പടി പ്രകാരം ഇന്ത്യ ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് കോടതി ഉത്തരവ്.

2008 നവംബര്‍ 26 ലെ മുംബൈ ഭീകരാക്രമണത്തില്‍ ആറ് യു.എസ് പൗരന്മാര്‍ ഉള്‍പ്പെടെ 16 പേര്‍ കൊല്ലപ്പെട്ടിരുന്നു. ഇതേ കേസിലെ ഗൂഢാലോചന കുറ്റത്തിന് 2009 ഒക്ടോബറില്‍ അറസ്റ്റിലായ റാണ 168 ദിവസം തടവുശിക്ഷ വിധിക്കപ്പെട്ട് ജയിലായിരുന്നു. റാണയ്ക്കെതിരെ ഇന്ത്യയില്‍ എന്‍ഐഎ പ്രത്യേക കോടതിയുടെ അറസ്റ്റ് വാറന്റ് ഉണ്ട്.

സുഹൃത്തായ യു.എസ് പൗരന്‍ ഡേവിഡ് ഹെഡ്ലിയുമൊത്ത് പാക് ഭീകര സംഘടനകളായ ലഷ്‌കര്‍-ഇ-ത്വയ്ബ, ഹര്‍ക്കത്തുല്‍ മുജാഹിദ്ദീന്‍ എന്നിവയ്ക്കായി മുംബൈ ഭീകരാക്രമണത്തിന് ഗൂഢാലോചന നടത്തിയതിനാണ് റാണ അന്വേഷണം നേരിടുന്നത്. ഇയാളെ വിട്ടുകിട്ടിയാല്‍ മുംബൈ ഭീകരാക്രമണ കേസില്‍ പാക് ചാരസംഘടനയായ ഐഎസ്ഐയുടെ പങ്ക് സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുമെന്ന് ഇന്ത്യ വ്യക്തമാക്കിയിരുന്നു.

മുംബൈ ഭീകരാക്രമണ കേസില്‍ പിടിയിലായ പാക് ഭീകരന്‍ അജ്മല്‍ കസബിനെ വിചാരണ ചെയ്ത് 2012 നവംബര്‍ 21 ന് ഇന്ത്യ തൂക്കിലേറ്റിയിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.