മസ്കറ്റ്: ഒമാന്‍റെ വിവിധ ഭാഗങ്ങളില്‍ മഴ പെയ്യുമെന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രം. തിങ്കളാഴ്ച മുതല്‍ മഴ പെയ്യുമെന്നാണ് മുന്നറിയിപ്പില്‍ വ്യക്തമാക്കുന്നത്. ദോഫാര്‍ ഗവര്‍ണറേറ്റിലെ തീരപ്രദേശങ്ങളിലും പര്‍വതമേഖലകളിലും മഴ ശക്തമാകും.
അല്‍ ദാഖിലിയ്യ, മസ്‌കത്ത് ഗവര്‍ണറേറ്റുകളിലെ ഹജ്ജാർ പർവ്വത നിരകളില്‍ ഒറ്റപ്പെട്ട മഴ പെയ്യും. ദാഹിറ, ദാഖിലിയ്യ, തെക്ക് - വടക്ക് ശര്‍ഖിയ്യ, തെക്ക് - വടക്ക് ബാതിന, ബുറൈമി എന്നിവിടങ്ങളിലും ഞായറാഴ്ച വരെ മഴ പ്രതീക്ഷിക്കാം.
വാഹനമോടിക്കുന്നവർ മഴ മുന്നറിയിപ്പുകള്‍ ശ്രദ്ധിക്കണം. വാദികളിലേക്കും മിന്നല്‍ പ്രളയമുണ്ടാകാനിടയുളള വിവിധ സ്ഥലങ്ങളിലേക്കും യാത്ര അരുതെന്നും മുന്നറിയിപ്പില്‍ പറയുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ 📲
https://chat.whatsapp.com/DKuga0J6tbBKmzd9l3ZZ8v