ദുബായ്: തൊഴില്‍ പെർമിറ്റ് മൂന്നുവർഷമാക്കാനുളള ശുപാർശയ്ക്ക് ഫെഡറല്‍ നാഷണല്‍ കൗണ്‍സില്‍ അംഗീകാരം നല്കി. നിലവില്‍ രണ്ട് വർഷമാണ് തൊഴില്‍ പെർമിറ്റ് കാലാവധി. തൊഴിൽ പെർമിറ്റില്ലാതെ യു.എ.ഇയിൽ ജോലി ചെയ്യുന്നത് നിയമവിരുദ്ധമാണ്.
രാജ്യത്തെ മാനവ വിഭവശേഷി സ്വദേശി വല്‍ക്കരണ മന്ത്രാലയമാണ് തൊഴില്‍ പെർമിറ്റ് അനുവദിക്കുന്നത്. രണ്ട് വർഷത്തില്‍ നിന്ന് കാലാവധി മൂന്ന് വർഷമാക്കുന്നത് തൊഴിലുടമകളുടെ അധികഭാരം കുറയ്ക്കും. ജീവനക്കാരൻ പ്രബേഷൻ കാലാവധിക്കുശേഷം ഒരുവർഷംകൂടി തൊഴിലുടമക്ക് കീഴിൽ ജോലി ചെയ്യണമെന്ന നിർദേശത്തിനും അംഗീകാരം നൽകി. ഇക്കാര്യത്തില്‍ തൊഴിലുടമയ്ക്ക് തീരുമാനമെടുക്കാം.
ഈ വർഷം മന്ത്രാലയത്തിന്റെ നേതൃത്വത്തിൽ 72,000 പരിശോധനകൾ നടത്തിയെന്നും അധികൃതർ അറിയിച്ചു. സ്വദേശിവല്‍ക്കരണവുമായി ബന്ധപ്പെട്ട് 2300 ലധികം കേസുകള്‍ റിപ്പോർട്ട് ചെയ്തു. ഇതിൽ 430 കേസുകൾ പബ്ലിക് പ്രോസിക്യൂഷന് കൈമാറിയിട്ടുണ്ട്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.