തിരുവനന്തപുരം: ജൂൺ ഏഴ് മുതൽ അനിശ്ചിതകാല പണിമുടക്ക് പ്രഖ്യാപിച്ച് ബസ് ഉടമകൾ. നിലവിൽ സർവീസ് നടത്തുന്ന എല്ലാ സ്വകാര്യ ബസുകളുടെയും പെർമിറ്റ് അതേപടി നിലനിർത്തുക, വിദ്യാർഥി കൺസെഷന് പ്രായ പരിധി നിശ്ചയിക്കുക അടക്കം വിവിധ ആവശ്യങ്ങൾ ഉന്നയിച്ചാണ് ബസ് ഉടമകളുടെ സമരം.
വിദ്യാർഥികളുടെ മിനിമം ചാർജ് അഞ്ചു രൂപയാക്കണം. യാത്രക്കാരുടെ ചാർജിന്റെ പകുതി വിദ്യാർഥികളിൽ നിന്ന് ഈടാക്കണം. നിലവിൽ സർവീസ് നടത്തുന്ന എല്ലാ സ്വകാര്യ ബസുകളുടെയും പെർമിറ്റ് അതേപടി നിലനിർത്തണമെന്നും ബസ് ഉടമകൾ ആവശ്യപ്പെട്ടു
ലിമിറ്റഡ് സ്റ്റോപ്പ് ബസുകൾ തുടരാൻ അനുവദിക്കണം. വിദ്യാർഥികളുടെ കൺസെഷൻ കാർഡുകൾ കുറ്റമറ്റതാക്കണം. കൺസെഷൻ നൽകുന്നതിന് വിദ്യാർഥികൾക്ക് പ്രായ പരിധി വെയ്ക്കണമെന്നും ബസ് ഉടമകൾ ആവശ്യപ്പെട്ടു. ഈ ആവശ്യങ്ങൾ ചൂണ്ടിക്കാട്ടി നാളെ തന്നെ ബസുടമകൾ സർക്കാരിന് പണിമുടക്ക് നോട്ടീസ് നൽകും. 12 ഓളം ബസുടമകളുടെ സംഘടനകളുടെ കോർഡിനേഷനായ സംയുക്ത സമര സമിതിയാണ് സമരം പ്രഖ്യാപിച്ചത്. ഇവരുടെ കീഴിൽ 7000 ബസുകൾ ഉണ്ടെന്നാണ് അവകാശവാദം.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.