അബുദാബി: യുഎഇയില്‍ മൂന്ന് മാസത്തെ ഉച്ചവിശ്രമനിയമം പ്രഖ്യാപിച്ചു. ജൂണ്‍ 15 മുതല്‍ സെപ്റ്റംബർ 15 വരെയാണ് ഉച്ചസമയത്ത് തുറസ്സായ സ്ഥലങ്ങളിലുളള ജോലിയ്ക്ക് വിലക്കുളളത്. യുഎഇ മാനവ വിഭവശേഷി സ്വദേശി വല്‍ക്കരണ മന്ത്രാലയമാണ് ഇത് സംബന്ധിച്ച ഉത്തരവ് പുറത്തിറക്കിയത്. ഉച്ചയ്ക്ക് 12.30 മുതല്‍ വൈകുന്നേരം മൂന്ന് മണിവരെയാണ് നിയന്ത്രണം.
ഉച്ചവിശ്രമ കാലയളവില്‍ പരമാവധി ജോലി സമയം എട്ട് മണിക്കൂറില്‍ കൂടാന്‍ പാടില്ല. അധികസമയം ജോലി ചെയ്യിച്ചാല്‍ അത് ഓവർടൈം ജോലിയായി കണക്കാക്കി അധിക വേതനം നല്‍കണം. ഉച്ചവിശ്രമ സമയത്ത് വിശ്രമിക്കാന്‍ സ്ഥലമൊരുക്കണം. അതേസമയം ചില ജോലികള്‍ക്ക് നിയമത്തില്‍ ഇളവ് നല്‍കിയിട്ടുണ്ട്.
ഉച്ചവിശ്രമം കൃത്യമായി നടപ്പിലാക്കുന്നുണ്ടോയെന്നറിയാന്‍ കൃത്യമായ പരിശോധനകള്‍ നടക്കും. നിയമം ലംഘിക്കുന്നതായി കണ്ടെത്തിയാല്‍ ഓരോ തൊഴിലാളിക്കും 5000 ദിർഹം വീതം പിഴ ചുമത്തും. നിയമലംഘനങ്ങള്‍ ശ്രദ്ധയില്‍പെടുന്ന പൊതുജനങ്ങള്‍ 600590000 എന്ന നമ്പറില്‍ വിളിച്ചറിയിക്കണമെന്നും അധികൃതർ ഓർമ്മിപ്പിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.