മൂന്നു പതിറ്റാണ്ട് കാലത്തെ സേവനത്തിനുശേഷം വിരമിച്ച ഉദ്യോഗസ്ഥരെ ജിഡിആർഎഫ്എ ആദരിച്ചു

മൂന്നു പതിറ്റാണ്ട് കാലത്തെ സേവനത്തിനുശേഷം വിരമിച്ച ഉദ്യോഗസ്ഥരെ  ജിഡിആർഎഫ്എ ആദരിച്ചു

ദുബായ് : ദുബായിലെ ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സിൽ നിന്ന് മൂന്നു പതിറ്റാണ്ട് കാലത്തെ സേവനത്തിന് ശേഷം വിരമിച്ച ഉദ്യോഗസ്ഥരെ വകുപ്പ് ആദരിച്ചു. ഉന്നത ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ ' പ്രൗഡ് ഓഫ് ജിഡിആർഎഫ്എ' എന്ന പേരിൽ ഒരുക്കിയ ചടങ്ങിലാണ് ആദരവുകൾ നൽകിയത്.2021,2022 വർഷങ്ങളിൽ ഡിപ്പാർട്ട്മെന്‍റില്‍ നിന്ന് വിരമിച്ച 62 പുരുഷ ജീവനക്കാരും 34 സ്ത്രീ ജീവനക്കാരികളും അടക്കം 96 പേർക്കാണ് ആദരവുകൾ നൽകിയത്.

ജിഡിആർഎഫ്എ ദുബായ് ഡയറക്ടർ ജനറൽ ലഫ്റ്റനന്‍റ് ജനറൽ മുഹമ്മദ്‌ അഹ്‌മദ്‌ അൽ മർറി, അസിസ്റ്റന്‍റ് ഡയറക്ടർ മേജർ ജനറൽ ഉബൈദ് ബിൻ സുറൂർ,ഹ്യൂമൻ റിസോഴ്സ്സ് ആൻഡ് ഫൈനാൻസ് ഡിപ്പാർട്ട്മെന്‍റ് അസിസ്റ്റന്റ് ഡയറക്ടർ മേജർ ജനറൽ അവദ് അൽ അവൈം അടക്കമുള്ള ഉന്നത മേധാവികളും മറ്റു ഉദ്യോഗസ്ഥരും ചടങ്ങിൽ സംബന്ധിച്ചു.30 വർഷത്തെ ഇവരുടെ മഹത്തായ സേവനങ്ങളെ മാനിക്കാൻ വേണ്ടിയാണ് ചടങ്ങ് ഒരുക്കിയതെന്ന് വകുപ്പ് മേധാവി ലഫ്റ്റനന്‍റ് ജനറൽ മുഹമ്മദ്‌ അഹ്‌മദ്‌ അൽ മർറി അറിയിച്ചു.ദുബായുടെ തുടർച്ചയായ വളർച്ചയിൽ ഇവരുടെ സുദീർഘമായ സേവനങ്ങൾ ഏറെ വിലപ്പെട്ടതായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. വിരമിച്ചവർക്ക് സർട്ടിഫിക്കറ്റുകളും മറ്റു സമ്മാനങ്ങളും ചടങ്ങിൽ കൈമാറി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.