ബിപോർജോയ് ബഹിരാകാശ ദൃശ്യം പങ്കുവച്ച് സുല്‍ത്താന്‍ അല്‍ നെയാദി

ബിപോർജോയ് ബഹിരാകാശ ദൃശ്യം പങ്കുവച്ച് സുല്‍ത്താന്‍ അല്‍ നെയാദി

ദുബായ്: ബിപോർ ജോയ് ചുഴലിക്കാറ്റിന്‍റെ ബഹിരാകാശ ദൃശ്യങ്ങള്‍ പങ്കുവച്ച് യുഎഇയുടെ ബഹിരാകാശ സഞ്ചാരിയായ സുല്‍ത്താന്‍ അല്‍ നെയാദി. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ നിന്നുളള ചുഴലിക്കാറ്റിന്‍റെ ദൃശ്യങ്ങളാണ് പങ്കുവച്ചിട്ടുളളത്. ബിപോർ ജോയുടെ ദൃശ്യങ്ങള്‍ പങ്കുവയ്ക്കുമെന്ന് രണ്ട് ദിവസം മുന്‍പെ സുല്‍ത്താന്‍ അല്‍ നെയാദി അറിയിച്ചിരുന്നു.

ആറുമാസക്കാലത്തെ ബഹിരാകാശ ദൗത്യത്തിനായാണ് സുല്‍ത്താന്‍ അല്‍ നെയാദി ഐഎസ്എസിലെത്തിയത്. ബഹിരാകാശ നിലയത്തിലെ കാര്യങ്ങളെല്ലാം സമൂഹമാധ്യമങ്ങളില്‍ പങ്കുവയ്ക്കാറുണ്ട് നെയാദി. തന്‍റെ സമൂഹമാധ്യമ അക്കൗണ്ടിലൂടെയാണ് ബിപോർ ജോയിയുടെ ചിത്രവും നെയാദി പങ്കുവച്ചിട്ടുളളത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.