കള്ളപ്പണം വെളുപ്പിക്കല്‍: വാതുവയ്പ്പുകാരനായ അനില്‍ ജയ്‌സിംഗാനിയുടെ സ്വത്തുക്കള്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടി

കള്ളപ്പണം വെളുപ്പിക്കല്‍: വാതുവയ്പ്പുകാരനായ അനില്‍ ജയ്‌സിംഗാനിയുടെ സ്വത്തുക്കള്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടി

ന്യൂഡല്‍ഹി: കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ വാതുവയ്പ്പുകാരനായ അനില്‍ ജയ്‌സിംഗാനിയുടെ 3.4 കോടി രൂപയുടെ സ്വത്തുക്കള്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) കണ്ടുകെട്ടി. 2015ലെ ഐപിഎല്‍ വാതുവെപ്പ് കേസുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ അന്വേഷണത്തില്‍ ക്രിക്കറ്റ് വാതുവെപ്പുകാരനായ അനില്‍ ജയ്‌സിംഗാനിക്കെതിരെ കുറ്റപത്രം സമര്‍പ്പിച്ചതായി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്.

ഈ വര്‍ഷം ഏപ്രില്‍ എട്ടിന് ഇഡി അനില്‍ ജയ്സിംഘാനിയെ അറസ്റ്റ് ചെയ്തത്. ജൂണ്‍ ആറിന് അഹമ്മദാബാദിലെ പിഎംഎല്‍എ പ്രത്യേക കോടതിയില്‍ അനില്‍ ജയ്‌സിംഗാനിക്കെതിരെ ഉദ്യോഗസ്ഥര്‍ കുറ്റപത്രം സമര്‍പ്പിക്കുകയും ജൂണ്‍ ഒന്‍പതിന് അന്വേഷണ ഏജന്‍സി വിശദമായ പരിശോധന നടത്തുകയും ചെയ്തു.

കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമം (പിഎംഎല്‍എ) പ്രത്യേക കോടതി 2015ല്‍ ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചതിനെത്തുടര്‍ന്ന് അദ്ദേഹം സമന്‍സ് ഒഴിവാക്കുകയാണെന്നും അന്വേഷണത്തില്‍ സഹകരിച്ചില്ലെന്നും ഇഡി പറഞ്ഞു.

മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസിന്റെ ഭാര്യ അമൃത ഫഡ്നാവിസിന് കൈക്കൂലി നല്‍കാനും ബ്ലാക്ക് മെയില്‍ ചെയ്യാനുമുള്ള ഗൂഢാലോചന നടത്തിയതിനും പണം തട്ടിയെടുക്കാന്‍ വിസമ്മതിച്ചപ്പോള്‍ സ്വകാര്യ സന്ദേശങ്ങള്‍ വഴി പണം തട്ടിയതിനും ഗൂഢാലോചന നടത്തിയെന്നാരോപിച്ച് ജയ്സിംഗാനിയെയും മകള്‍ അനിക്ഷയെയും മുംബൈ പൊലീസ് ഏതാനും മാസങ്ങള്‍ക്ക് മുമ്പ് അറസ്റ്റ് ചെയ്തിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.