പ്ലസ് വണ്‍, വിഎച്ച്എസ്ഇ ആദ്യ അലോട്ട്മെന്റ് നാളെ പ്രസിദ്ധീകരിക്കും

പ്ലസ് വണ്‍, വിഎച്ച്എസ്ഇ ആദ്യ അലോട്ട്മെന്റ് നാളെ പ്രസിദ്ധീകരിക്കും

തിരുവനന്തപുരം: സംസ്ഥാനത്തെ പ്ലസ് വണ്‍ പ്രവേശനത്തിനുള്ള ആദ്യ അലോട്ട്മെന്റ് നാളെ രാവിലെ 11 ന്് പ്രസിദ്ധീകരിക്കും. ഹയര്‍ സെക്കന്‍ഡറി വൊക്കേഷണല്‍ വിഭാഗത്തിന്റെ ആദ്യ അലോട്ട്മെന്റും നാളെ പ്രസിദ്ധീകരിക്കും.

www.admission.dge.kerala.gov.in ലെ Higher secondary (vocational) Admission എന്ന പേജില്‍ വിവരങ്ങള്‍ ലഭിക്കും. 3,02,353 മെറിറ്റ് സീറ്റുകളിലേക്കാണ് പ്രവേശനം നടക്കുന്നത്. 4,59,119 അപേക്ഷകരാണ് ആകെ ഉള്ളത്.

ഈ മാസം 21 വരെയായിരിക്കും ആദ്യ അലോട്ട്മെന്റ് നടക്കുക. www.admission.dge.kerala.gov.in ല്‍ കാന്‍ഡിഡേറ്റ് ലോഗിന്‍ ചെയ്താല്‍ കൂടുതല്‍ വിവരങ്ങള്‍ ലഭിക്കും.




വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.