ഒമാനില്‍ മഴയ്ക്ക് സാധ്യത

ഒമാനില്‍ മഴയ്ക്ക് സാധ്യത

മസ്കറ്റ്: ഒമാനിലെ വിവിധ ഗവ‍ർണറേറ്റുകളില്‍ ഇന്ന് മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥനിരീക്ഷണകേന്ദ്രം. ഉച്ചയ്ക്ക് ശേഷം കനത്ത മഴയ്ക്കും ഇടിമിന്നലും സാധ്യതയുണ്ട്. ദാഖിലിയ, തെക്കൻ ബാത്തിന, ദാഹിറ, വടക്കൻ ശർഖിയ, വടക്കൻ ബാത്തിന, ബുറൈമി എന്നീ ഗവർണറേറ്റുകളിലും അൽ ഹജർ പർവ്വതനിരകളിലുമായിരിക്കും മഴ ലഭിക്കുകയെന്നും അറിയിപ്പില്‍ പറയുന്നു.

പൊതുജനങ്ങള്‍ മഴ മുന്നറിയിപ്പുകള്‍ ശ്രദ്ധിക്കണമെന്നും വാദികളില്‍ നിന്നും താഴ്ന്ന സ്ഥലങ്ങളില്‍ നിന്നും വിട്ടുനില്‍ക്കണമെന്നും അധികൃതർ ഓർമ്മിപ്പിച്ചു. വിവിധ പ്രദേശങ്ങളില്‍ 10 മുതല്‍ 30 മില്ലി മീറ്റർ വരെ മഴ ലഭിക്കുമെന്നാണ് മുന്നറിയിപ്പ്. മണിക്കൂറില്‍ 37 മുതല്‍ 55 കിലോമീറ്റർ വരെ വേഗതയില്‍ കാറ്റ് വീശുമെന്നും അറിയിപ്പില്‍ പറയുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.