സി എഫ് തോമസ് അന്തരിച്ചു : വിടവാങ്ങുന്നത് ലളിത രാഷ്ട്രീയത്തിന്റെ ആൾരൂപം

സി എഫ് തോമസ് അന്തരിച്ചു : വിടവാങ്ങുന്നത് ലളിത രാഷ്ട്രീയത്തിന്റെ ആൾരൂപം

ചങ്ങനാശ്ശേരി : സംശുദ്ധ രാഷ്ട്രീയത്തിനുടമയും കേരള കോൺഗ്രസ് പാർട്ടിയുടെ മുതിർന്ന നേതാവും ചങ്ങനാശേരി എംഎൽഎയുമായ സി.എഫ്. തോമസ്(81) അന്തരിച്ചു. തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. 1980 മുതൽ തുടർച്ചയായി ചങ്ങനാശേരിയിൽ നിന്ന് നിയമ സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. 43 കൊല്ലം എംഎൽഎയായി തുടർന്നു. കേരള കോൺഗ്രസിന്റെ സ്ഥാപക നേതാക്കളിൽ ഒരാളാണ്. കെ.എം.മാണിയുടെ മരണശേഷം പി.ജെ. ജോസഫിനൊപ്പം ചേർന്നു. 

2001-06 യു.ഡി.എഫ്. മന്ത്രിസഭയില്‍ ഗ്രാമവികസന വകുപ്പ് മന്ത്രിയായി പ്രവര്‍ത്തിച്ചിട്ടുണ്ട്. കെ.എം. മാണി പാര്‍ട്ടി ലീഡറായ കാലഘട്ടം മുതല്‍, കേരള കോണ്‍ഗ്രസ് ചെയര്‍മാന്‍ സ്ഥാനം സി.എഫ്. തോമസ് വഹിച്ചിരുന്നു. നിലവിൽ കേരള കോൺഗ്രസ് ജോസഫ് വിഭാഗം ഡെപ്യൂട്ടി ചെയർമാൻ ആണ്

അധ്യാപന ജോലി ഉപേക്ഷിച്ചാണ് അദ്ദേഹം മുഴുവൻ സമയ രാഷ്ട്രീയ പ്രവർത്തനത്തിലേക്ക് കടന്നത്.  കെ എസ് യു പ്രവർത്തകനായി രാഷ്ട്രീയം ആരംഭിച്ച അദ്ദേഹം കേരളാ കോൺഗ്രസ്സിന്റെ സ്ഥാപനം മുതൽ പാർട്ടിയുടെ സജീവ പ്രവർത്തകനായിരുന്നു. സി എഫ് സർ എന്ന് നാട്ടുകാർ സ്നേഹത്തോടെ വിളിച്ചിരുന്ന അദ്ദേഹം കെ എം മാണിയോട് വളരെ അടുത്ത ആത്മബന്ധമാണ് പുലർത്തിയിരുന്നത്. 


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.