ആമസോണിന്റെ ഏറ്റവും പുതിയ ഒരു പറക്കുന്ന സുരക്ഷാ ക്യാമറ ഡ്രോൺ

ആമസോണിന്റെ ഏറ്റവും പുതിയ ഒരു പറക്കുന്ന സുരക്ഷാ ക്യാമറ ഡ്രോൺ

ആമസോണിന്റെ സ്മാർട്ട് സെക്യൂരിറ്റി സബ്സിഡിയറിയായ റിംഗ് വീടിനുള്ളിൽ നിയന്ത്രിക്കാവുന്ന ഒരു സ്വയം പ്രവർത്തിത (ഓട്ടോമാറ്റിക്ക്) സുരക്ഷാ ക്യാമറ പുറത്തിറക്കി. മുൻകൂട്ടി നിശ്ചയിച്ച പാതകളിൽ ഡ്രോൺ വീട്ടിലുടനീളം പറക്കുകയും സുരക്ഷാ അലാറങ്ങളോട് സ്വയം മനസിലാക്കി പ്രതികരിക്കുകയും ചെയ്യുന്നു.


"റിംഗ് ആൾവയ്സ് ഹോം ക്യാം" എന്ന് വിളിക്കുന്ന ഇത് നിങ്ങളുടെ വീടിനുള്ളിൽ പറക്കാനും ഒന്നിലധികം കോണുകളുടെ ഫൂട്ടേജുകൾ മാറി മാറി റെക്കോർഡുചെയ്യാനും കഴിയുന്ന ഒരുതരം ഓട്ടോമാറ്റിക് ഇൻഡോർ സുരക്ഷാ ക്യാമറയാണ്. ഉപകരണം വീട്ടിലുടനീളം പറക്കാൻ ഉപയോക്താക്കൾ ഒരു പാത സജ്ജമാക്കി ഉപകരണത്തിൽ ലോഡ് ചെയ്തു നല്കേണ്ട താമസം സെക്യൂരിറ്റി റെഡി. വായുവിൽ മൂളി പറന്നു എല്ലാ ഭാഗങ്ങളും നമുക്ക് കാണിച്ചു തരികയും ഒപ്പം സി സി ടി വി പോലെ റിക്കോർഡ് ചെയ്തു സൂക്ഷിക്കാനും ഈ ഉപകരണത്തിനു സാധിക്കും. ചാർജ്ജ് കുറയുമ്പോഴോ അല്ലെങ്കിൽ മുൻകൂട്ടി നിശ്ചയിച്ച സമയങ്ങളിലോ സ്വയം ചാർജിങ് ഡോക്കിൽ തിരിച്ചെത്തി ചാർജ്ജ് സ്വീകരിക്കും വിധമാണ് ഇതിന്റെ പ്രോഗ്രാം കമ്പനി നല്കിയിരിക്കുന്നത്. ഡ്രോൺ യുഗമാണ് ഇനി ഹോം സെക്യൂരിറ്റി സിസ്റ്റം സെഗ്മെന്റ് കാണാൻ പോകുന്ന പുതിയ ഒരു ഫീച്ചർ അതിലേക്ക് ഉള്ള ആദ്യ ചുവടു വപ്പാണു ആമസോൺ ആരംഭിച്ചിരിക്കുന്നത്.

"റിംഗ് ആൾവയ്സ് ഹോം ക്യാം" എന്ന ഈ ഉപകരണത്തിന് 250 ഡോളർ വിലവരും 2021 ൽ ഇത് ലഭ്യമാക്കും എന്നാണു കമ്പനി അവകാശപ്പെടുന്നത്.

✍ അഭിലാഷ് മറ്റക്കര


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.