മസ്കറ്റ്:ഒമാന്‍റെ വിവിധ ഭാഗങ്ങളില്‍ കനത്ത മഴ തുടരുന്നു. കനത്ത കാറ്റും മഴയും പ്രതീക്ഷിക്കാമെന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രം നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇടിയും മിന്നലും ഒപ്പം കാറ്റോടും കൂടിയ മഴയാണ് പലയിടങ്ങളിലും പെയ്യുന്നത്.എവിടെയും അനിഷ്ട സംഭവങ്ങള്‍ റിപ്പോർട്ട് ചെയ്തിട്ടില്ല.
പലയിടങ്ങളിലും വാദികള്‍ നിറഞ്ഞൊഴുകാന്‍ സാധ്യതയുളളതിനാല്‍ നിവാസികള്‍ ജാഗ്രതപാലിക്കണം. ദാഹിറ, ദാഖിലിയ, തെക്ക് -വടക്ക് ബാത്തിന, ബുറൈമി, തെക്ക്-വടക്ക് ശര്‍ഖിയ ഗവര്‍ണറേറ്റുകളില്‍ മഴ ലഭിക്കുമെന്ന് മുന്നറിയിപ്പുണ്ട്. ദിമ, മുദൈബി, ദോഫാറിലെ ജബല്‍ പ്രദേശങ്ങള്‍, ഇബ്രി, മഹ്ദ തുടങ്ങിയ സ്ഥലങ്ങളില്‍ സാമാന്യം ഭേദപ്പെട്ട മഴയാണ് ലഭിച്ചത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.