ദുബായ്: ദുബായ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന എമിറേറ്റ്‌സ് എയര്‍ലൈന്‍സില്‍ നിരവധി ഒഴിവുകള്‍. കാബിന്‍ ക്രൂ, പൈലറ്റ്, എഞ്ചിനീയര്‍, ഐടി പ്രൊഫഷണലുകള്‍, കസ്റ്റമര്‍ സര്‍വ്വീസ് ഏജന്റുകള്‍ എന്നീ തസ്തികകളിലാണ് ഒഴിവുകള്‍.
മികച്ച ഉദ്യോഗാര്‍ത്ഥികള്‍ക്ക് ജോലിക്കായി അപേക്ഷിക്കാം. ഏറ്റവും നവീനമായ സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്തിയാണ് എമിറേറ്റ്‌സ് ഗ്രൂപ്പ് പ്രവര്‍ത്തിക്കുന്നത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ എമിറേറ്റ്‌സ് എയര്‍ലൈന്‍സ് ഗ്രൂപ്പില്‍ ആകെ 2.7 ദശലക്ഷം അപേക്ഷകളാണ് ലഭിച്ചത്. 2022-23 സാമ്പത്തിക വര്‍ഷത്തെ കണക്കുപ്രകാരം 102,379 പേരാണ് എമിറേറ്റ്‌സില്‍ ജോലി ചെയ്യുന്നത്.
റിക്രൂട്ട്‌മെന്റുകള്‍ ഒരു ദിവസത്തിനകം പൂര്‍ത്തിയാക്കുമെന്ന് അധികൃതര്‍ അറിയിച്ചു. ശേഷം 48 മണിക്കൂറിനുളളില്‍ ഉദ്യോഗാര്‍ത്ഥികളെ വിവരം അറിയിക്കും.
പൈലറ്റുമാരെ റിക്രൂട്ട് ചെയ്യുന്നതിനായി ഓഗസ്റ്റില്‍ ഡബ്ലിന്‍, മാഞ്ചസ്റ്റര്‍, ലണ്ടന്‍ ഗാറ്റ്വിക്ക്, ലണ്ടന്‍ സ്റ്റാന്‍സ്റ്റഡ് എന്നിവിടങ്ങളില്‍ എമിറേറ്റ്സ് ഓപ്പണ്‍ ഡേകള്‍ സംഘടിപ്പിക്കുന്നുണ്ട്. ഓണ്‍ലൈനില്‍ നല്‍കിയ വിവരം അനുസരിച്ച് ജൂലൈ 19 ന് ദുബായ് സമയം ഒരുമണിയാണ് സമയം. 2022 മുതല്‍ ഇതുവരെ നടത്തിയ മൂന്ന് റിക്രൂട്ട്‌മെന്റുകളിലൂടെ 900 പുതിയ പൈലറ്റുമാരെയാണ് എയര്‍ലൈന്‍ നിയമിച്ചത്.
ഓസ്ട്രേലിയ, കാനഡ, ബ്രസീല്‍, ദക്ഷിണാഫ്രിക്ക, യുകെ എന്നിവിടങ്ങളില്‍ ജൂലൈ, ഓഗസ്റ്റ് മാസങ്ങളില്‍ ഓപ്പണ്‍ ഡേ സംഘടിപ്പിക്കുന്നുണ്ട്. 75 സ്ട്രക്ചറല്‍ ടെക്‌നീഷ്യന്‍മാരെയും എയര്‍ക്രാഫ്റ്റ് മെയിന്റനന്‍സ് എഞ്ചിനീയറിംഗിലും എഞ്ചിനീയറിംഗ് സപ്പോര്‍ട്ട് റോളുകളിലും 400 ലധികം തസ്തികകളിലും ജോലി ഒഴിവുകളിലേക്ക് അഭിമുഖം നടക്കും.
സോഫ്റ്റ്വെയര്‍ എഞ്ചിനീയറിംഗ്, ടെക്നിക്കല്‍ പ്രൊഡക്റ്റ് മാനേജ്മെന്റ്, ഡിജിറ്റല്‍ വര്‍ക്ക്പ്ലേസ്, സൈബര്‍ സുരക്ഷ, ഐടി ആര്‍ക്കിടെക്ചര്‍, ഇന്നൊവേഷന്‍, സര്‍വീസ് മാനേജ്മെന്റ് എന്നീ മേഖലകളില്‍ 400 ഓളം പേരെ നിയമിക്കും. എമിറേറ്റ്‌സ് എയര്‍പോര്‍ട്ട് സേവനം, ഡനാറ്റ, മര്‍ഹബ തുടങ്ങിയ ഇടങ്ങളില്‍ കസ്റ്റമര്‍ സര്‍വ്വീസ് സേവനങ്ങളിലേക്കും പാര്‍ട് ടൈം -ഫുള്‍ടൈം ജോലി ഒഴിവുണ്ട്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.