ക്രിസ്തുമസ് നവ വർഷ വിഭവങ്ങൾ - 2

ക്രിസ്തുമസ് നവ വർഷ വിഭവങ്ങൾ - 2

ബീഫ് സ്റ്റ്യൂ


ചേരുവകള്‍

  • ബീഫ് – അര കിലോ
  • സവാള – 2 എണ്ണം
  • പച്ചമുളക് – 4 എണ്ണം
  • ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് – ഒന്നര ടേബിള്‍ സ്പൂണ്‍
  • കാരറ്റ് – 1 എണ്ണം
  • ബീന്‍സ് – 8-10 എണ്ണം
  • ഗ്രീന്‍ പീസ്‌ – 50 ഗ്രാം
  • ഉരുളക്കിഴങ്ങ് -1 എണ്ണം
  • കറിവേപ്പില – 2 തണ്ട്
  • അണ്ടിപ്പരിപ്പ് – 1/4 കപ്പ് (കുതിര്‍ത്ത് അരച്ചത്)
  • കിസ്മിസ് – 10-12 എണ്ണം വീതം
  • ഏലക്കായ – 4 എണ്ണം ഗ്രാമ്പു
  • പട്ട – ഇടത്തരം കഷ്ണം
  • തക്കോലം, ജാതിപത്രി – 1 വീതം
  • കുരുമുളക് പൊടി – 1 ടീസ്പൂണ്‍
  • രണ്ടാംപാല്‍ – ഒന്നര കപ്പ്
  • ഒന്നാംപാല്‍ – 1 കപ്പ്
  • വെളിച്ചെണ്ണ ആവശ്യത്തിനു
  • നെയ്യ് – 1 ടീസ്പൂണ്‍
  • ഉപ്പ്


പാകം ചെയ്യുന്ന വിധം

കഴുകി നുറുക്കി വെച്ചിരിക്കുന്ന ബീഫ് , ആവശ്യത്തിനു ഉപ്പും കുരുമുളക് പൊടിയും കഷണങ്ങള്‍ ആക്കി വെച്ചിരിക്കുന്ന ഉരുളക്കിഴങ്ങും ചേര്‍ത്തു കുക്കറില്‍ വേവിക്കുക. 5-6 വിസില്‍ വേണ്ടിവരും.

കാരറ്റ് , ബീന്‍സ്, ഗ്രീന്‍ പീസ്‌ എന്നിവ ചെറു കഷണങ്ങള്‍ ആക്കി ആവിയില്‍ 10 മിനുട്ട് വേവിച്ചെടുക്കുക. ( കളര്‍ നഷ്ടപ്പെടാതിരിക്കാനാണ് ആവിയില്‍ വേവിക്കുന്നത്‌ . ഓവനിലും വേവിച്ചെടുക്കാം )

കശുവണ്ടി പരിപ്പും കിസ്മിസും നെയ്യില്‍ ചെറുതായി വറുത്തു മാറ്റി വെക്കണം.

ഏലയ്ക്ക, കറുവപ്പട്ട, ഗ്രാമ്പൂ , ജാതിപത്രി , തക്കോലം എന്നിവ പതുക്കെ പൊടിക്കുക. ഫ്രൈയിംഗ് പാനില്‍ വെളിച്ചെണ്ണ ചൂടാക്കി, പൊടിച്ചത് ഇട്ട് വറുക്കുക. സവാള, ഇഞ്ചി, വെളുത്തുള്ളി , പച്ചമുളക്, കറിവേപ്പില എന്നിവ ചേര്‍ത്ത് വഴറ്റുക. സവാള ബ്രൗണ്‍ നിറമാവരുത്.

ഇതിലേക്ക് വേവിച്ചു വെച്ചിരിക്കുന്ന പച്ചക്കറികള്‍ ചേര്‍ത്തു യോജിപ്പിക്കുക. അതിനു ശേഷം രണ്ടാംപാല്‍ ചേര്‍ത്ത് അടച്ച് വേവിക്കുക.

ഇതിലേക്ക് വേവിച്ചു വെച്ചിരിക്കുന്ന ബീഫ് ചേര്‍ത്തു നന്നായി ഇളക്കി യോജിപ്പിച്ച് 5 – 6 മിനുട്ട് ചെറു തീയില്‍ വേവിക്കുക. ഒന്നാം പാലില്‍ കശുവണ്ടി അരച്ചത് ചേര്‍ത്തു ഇതിലേക്ക് ഒഴിക്കുക. ഗ്രേവി കട്ടിയാവുംവരെ ചെറുതീയില്‍ വേവിക്കണം. നെയ്യില്‍ വറുത്തു വെച്ചിരിക്കുന്ന കശുവണ്ടി പരിപ്പും കിസ്മിസും ഇതിലേക്ക് ചേര്‍ത്തു വാങ്ങാം


പാലപ്പം


ചേരുവകള്‍

  • പച്ചരി – 3 കപ്പ്
  • യീസ്റ്റ് – 1 ടീസ്പൂണ്‍
  • തേങ്ങ ചിരവിയത് – 1/2 മുറി
  • തേങ്ങാപ്പാല്‍ – 1 കപ്പ്
  • ചോറ് – 3 ടേബിള്‍ സ്പൂണ്‍
  • പഞ്ചസാര – 2 ടേബിള്‍ സ്പൂണ്‍
  • ഉപ്പു – ആവശ്യത്തിനു


പാകം ചെയ്യുന്ന വിധം

അരി കഴുകി 8 മണിക്കൂര്‍ വെള്ളത്തില്‍ കുതിർക്കുക

യീസ്റ്റ് 1 ടീസ്പൂണ്‍പഞ്ചസാര ചേര്ത്തു ഇളക്കി , ഇളം ചൂട് വെള്ളത്തി 10 മിനുട്ട് പൊങ്ങാന്‍ വെക്കുക

4 ടേബിള്‍ സ്പൂണ്‍ അരി കുറച്ചു വെള്ളത്തില്‍ അരച്ച് , അതില്‍ നിന്ന് 1  ടേബിള്‍ സ്പൂണ്‍ അരച്ച മാവ് 1ഗ്ലാസ് വെള്ളത്തില്‍ കുറുക്കി തിളപ്പിച്ച് തണുപ്പിച്ചു എടുക്കുക.

അതിനു ശേഷം ബാക്കി അരിയും, തേങ്ങ ചിരവിയതും, ചോറും , തേങ്ങാപ്പാല്‍ ചേർത്ത് നന്നായി അരച്ചെടുക്കുക.

ഇതിലേക്ക് കുറുക്കി വെച്ചിരിക്കുന്നതും , കലക്കി വെച്ചിരിക്കുന്ന യീസ്റ്റും ചേര്ത്തു നന്നായി ഇളക്കി പൊങ്ങാന്‍ വെക്കുക.

നന്നായി പൊങ്ങിയതിനു ശേഷം ബാക്കിയിരിക്കുന്ന പഞ്ചസാരയും, ആവശ്യത്തിന് ഉപ്പും ചേര്ത്തു നന്നായി ഇളക്കി അര മണിക്കൂറിനു ശേഷം പാലപ്പച്ചട്ടിയില്‍ ചുട്ടെടുക്കാം


തയ്യാറാക്കിയത് ഷാന്റി ജോ


ക്രിസ്തുമസ് നവ വർഷ വിഭവങ്ങൾ - 1


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.