ചന്ദ്രയാന്‍ 3 ജൂലൈ 14 ന് വിക്ഷേപിക്കും; റോക്കറ്റ് ശ്രീഹരിക്കോട്ടയിലെ വിക്ഷേപണത്തറയിലേക്ക് മാറ്റി

ചന്ദ്രയാന്‍ 3 ജൂലൈ 14 ന് വിക്ഷേപിക്കും;  റോക്കറ്റ് ശ്രീഹരിക്കോട്ടയിലെ വിക്ഷേപണത്തറയിലേക്ക് മാറ്റി

ന്യൂഡല്‍ഹി: ചന്ദ്രയാന്‍ 3 ജൂലൈ 14 ന് വിക്ഷേപിക്കുമെന്ന് ഐഎസ്ആര്‍ഒ. ഉച്ചകഴിഞ്ഞ് 2.35 ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ ബഹിരാകാശ കേന്ദ്രത്തില്‍ നിന്ന് വിക്ഷേപണം നടക്കും.

ചന്ദ്രനില്‍ ലാന്‍ഡര്‍ ഇറങ്ങുന്നതിന് അനുയോജ്യമായ ദിവസം ഓഗസ്റ്റ് 24 ആണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് വിക്ഷേപണം ഒരു ദിവസം വൈകിച്ച് ജൂലൈ 14 ന് ആക്കുന്നത് എന്നാണ് സൂചന.

ട്വിറ്ററിലൂടെയായിരുന്നു ഐഎസ്ആര്‍ഒ വിക്ഷേപണ തിയതി പുറത്തു വിട്ടത്. നേരത്തെ ഈ മാസം 13ന് ചന്ദ്രയാന്‍ 3 വിക്ഷേപിക്കുമെന്നാണ് തീരുമാനിച്ചിരുന്നത്. അതനുസരിച്ച് ചന്ദ്രനില്‍ ലാന്‍ഡര്‍ ഇറങ്ങേണ്ടത് ഓഗസ്റ്റ് 23ന് ആയിരുന്നു.

ചന്ദ്രയാന്‍ 3 പേടകം വിക്ഷേപണ വാഹനമായ എല്‍വിഎം 3 ല്‍ സംയോജിപ്പിക്കുന്ന ജോലികള്‍ ഇന്നലെ പൂര്‍ത്തിയായി. ഇന്ന് രാവിലെ എല്‍വിഎം 3 എം 4 റോക്കറ്റ് ശ്രീഹരിക്കോട്ടയിലെ വിക്ഷേപണത്തറയിലേക്ക് മാറ്റി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.