വിസിറ്റ് വിസയിൽ കുടുങ്ങിയ ഏഷ്യൻ വംശജയെ ദുബായ് പോലീസ് സഹായിച്ചു

വിസിറ്റ് വിസയിൽ കുടുങ്ങിയ ഏഷ്യൻ വംശജയെ ദുബായ് പോലീസ് സഹായിച്ചു

ദുബൈ: നാട്ടിലെത്താൻ കഴിയാതെ വലഞ്ഞ ഏഷ്യൻ സ്വദേശിനിക്ക് നാടണയാൻ അവസരമൊരുക്കി ദുബൈ പൊലീസ്. വിസിറ്റിങ് വിസയിൽ ജോലി അന്വേഷിച്ചെത്തി ദുബായിൽ കുടുങ്ങിയ സ്ത്രീക്കാണ് പൊലീസ് തുണയായത് . പൊലീസ് പട്രോളിങ്ങിനിടെയാണ് ഇവരെ കണ്ടെത്തിയത്. പണമില്ലാത്തതിനാൽ ഹോട്ടലിൽ നിന്ന് പുറത്തായി. സ്ത്രീ പൊലീസിനെ വിവ രങ്ങൾ ധരിപ്പിച്ചു. ഇവരെ കൂട്ടിക്കൊണ്ടുപോയ പൊലീസ് 'വിക്റ്റിം സപ്പോർട്ട് പദ്ധതിയിൽ' ഉൾപെടുത്തിയാണ് സഹായം നൽകിയത്. മാനസിക പിന്തുണയും സാമ്പത്തിക സഹായവും നൽകി. ഇവർക്ക് ആരോഗ്യ പരിരക്ഷ ആവശ്യമാണെന്ന് തോന്നിയതിനാൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നാട്ടിലേക്ക് തിരിക്കും വരെ ഹോട്ടലിൽ മുറി ഏർപ്പെടുത്തുകയും നാട്ടിലേക്കുള്ള ടിക്കറ്റ് സൗജന്യമായി നൽകുകയും ചെയ്തതു . അൽബർഷ പൊലീസ് സ്റ്റേഷൻ ഡയറക്ടർ അബ്ദുൽ റഹീം ബിൻ ഷാഫിയുടെ നേതൃത്വത്തിലാണ് ഇവർക്ക് ആവശ്യമായ സഹായം ചെയ്തത്‌.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.