സൈക്കിളില്‍ ഷെയ്ഖ് മുഹമ്മദ്, വീഡിയോ വൈറല്‍

സൈക്കിളില്‍ ഷെയ്ഖ് മുഹമ്മദ്, വീഡിയോ വൈറല്‍

ദുബായ്: ദുബായ് നഗരത്തിലൂടെ സൈക്കിളോടിക്കുന്ന ദുബായ് ഭരണാധികാരി ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്‍റെ വീഡിയോ വൈറലായി. ദുബായ് വാട്ടർ കനാലിന്‍റെ സൈക്കിൾ ട്രാക്കിലൂടെയാണ് ഷെയ്ഖ് മുഹമ്മദ് സൈക്കിളിൽ സായാഹ്ന സവാരി നടത്തിയത്.

തിങ്കളാഴ്ച രാത്രി സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ച വീഡിയോ നിമിഷങ്ങള്‍ക്കുളളില്‍ തന്നെ വൈറലായി. കറുത്ത ട്രാക്ക് പാന്‍റ്സും ടീഷർട്ടുമാണ് ഷെയ്ഖ് മുഹമ്മദിന്‍റെ വേഷം. സൈക്കിള്‍ സവാരി സംഘത്തോടൊപ്പമാണ് സഞ്ചാരമെന്നതും വീഡിയോയില്‍ കാണാം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.