കോവിഡ് 19: ആശങ്കയിൽ തലസ്ഥാന നഗരം; ഗുരുതര സാഹചര്യമെന്ന് ജില്ലാ ഭരണകൂടം

കോവിഡ് 19: ആശങ്കയിൽ തലസ്ഥാന നഗരം; ഗുരുതര സാഹചര്യമെന്ന് ജില്ലാ ഭരണകൂടം

തിരുവനന്തപുരം: കോവിഡ് 19 വ്യാപന പശ്ചാത്തലത്തിൽ തലസ്ഥാന നഗരത്തിൽ അതി ഗുരുതര സാഹചര്യമെന്ന് ജില്ലാ ഭരണകൂടം. എന്നാൽ തിരുവനന്തപുരം, നെയ്യാറ്റിന്‍കര താലൂക്കുകള്‍ അടച്ചിടണമെന്നും വിവാഹത്തിനും മരണത്തിനും 15 പേര്‍ മാത്രമെ പാടുള്ളൂയെന്നും നിര്‍ദേശം ഉണ്ട്. കൂടാതെ ആള്‍ക്കൂട്ടങ്ങളും മത രാഷ്ട്രീയ ചടങ്ങുകളും പാടില്ലെന്നും ഇളവുകള്‍ പുനഃപരിശോധിക്കണമെന്നും ജില്ലാ ഭരണ കൂടം അറിയിച്ചു.

അതേസമയം, സംസ്ഥാനത്ത് കോവിഡ് നിരക്കിൽ വൻ വർധനവാണ് രേഖപെടുത്തിട്ടുള്ളത്. ഏറ്റവും ഉയര്‍ന്ന പ്രതിദിന കണക്ക് രേഖപ്പെടുത്തിയത് ഇന്നലെയാണ്. ഏഴായിരത്തി നാന്നൂറ്റി നാല്‍പത്തിയഞ്ചു പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. ഈ കണക്കുപ്രകാരം പരിശോധിച്ച ഏഴിലൊരാള്‍ വീതം പോസിറ്റീവ് ആകുന്നു. മൂന്നു ജില്ലകളില്‍ പ്രതിദിന രോഗികള്‍ തൊള്ളായിരം കടന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.