കെ.സി.വൈ.എം യുവജന ദിനം ആഘോഷിച്ചു

കെ.സി.വൈ.എം യുവജന ദിനം ആഘോഷിച്ചു

ചാലക്കുടി: കെ.സി.വൈ.എം സംസ്ഥാന സമിതി ഇരിഞ്ഞാലക്കുട രൂപതയുടെ ആതിഥേയത്വത്തിൽ ചാലക്കുടിയിൽ വച്ച് യുവജനദിനം 'ഫെസ്റ്റിനെയർ' നടത്തപ്പെട്ടു. 

കെ.സി.വൈ.എം സംസ്ഥാന പ്രസിഡന്റ്‌ ഷാരോൺ കെ.റെജി അധ്യക്ഷനായ സമ്മേളനം ഇരിഞ്ഞാലക്കുട രൂപതാ വികാരി ജനറാൾ മോൺ. ജോസ് മഞ്ഞളി ഉദ്ഘാടനം ചെയ്തു. കെ സി വൈ എം സംസ്ഥാന ഡയറക്ടർ ഫാ.സ്റ്റീഫൻ തോമസ് ചാലക്കര ആമുഖപ്രഭാഷണം നടത്തി. കെ.സി.വൈ.എം സംസ്ഥാന ജനറൽ സെക്രട്ടറി ജോജി ടെന്നിസൺ, ഇരിഞ്ഞാലക്കുട രൂപതാ പ്രസിഡന്റ്‌ റിജോ ജോയ്, ഡയറക്ടർ ഫാ. ചാക്കോ കാട്ടുപറമ്പിൽ, സംസ്ഥാന സെക്രട്ടറി കുമാരി അനു ഫ്രാൻസിസ് എന്നിവർ സംസാരിച്ചു.

കെ.സി.വൈ.എം സംസ്ഥാന വൈസ് പ്രസിഡന്റുമാരായ കുമാരി ഗ്രാലിയ അന്ന അലക്സ്‌, ലിബിൻ മുരിങ്ങലത്ത്, സെക്രട്ടറി ഷിബിൻ ഷാജി, ട്രഷറർ ഫ്രാൻസിസ് എസ്., അസിസ്റ്റന്റ്‌ ഡയറക്ടർ സി. റോസ്മെറിൻ എസ്.ഡി, രൂപത ആനിമേറ്റർ സി. പുഷ്പ സി.എഫ് എന്നിവർ സന്നിഹിതരായിരുന്നു. യുവജനദിനാഘോഷത്തിന്റ ഭാഗമായി വിവിധ കലാപരിപാടികൾ, ലഹരി വിരുദ്ധ സന്ദേശ മാരത്തോൺ എന്നിവയും സംഘടിപ്പിച്ചു. 

സംസ്ഥാന സിൻഡിക്കേറ്റ് അംഗങ്ങളായ ഡിമ്പിൾ ജോയ്, മീഷ്മ, ആഷ്‌ലിൻ ജെയിംസ്, മുൻ സംസ്ഥാന ട്രഷറർ സാജൻ ജോസ്,മുൻ സംസ്ഥാന ജനറൽ സെക്രട്ടറി പോൾ ജോസ്, തൃശ്ശൂർ രൂപതാ പ്രസിഡന്റ് ജിഷാദ് ജോസ്, കോട്ടപ്പുറം രൂപത ജനറൽ സെക്രട്ടറി റേച്ചൽ, ഇരിങ്ങാലക്കുട രൂപതാ ജനറൽ സെക്രട്ടറി ആൽബിൻ ജോയ്, സ്റ്റേറ്റ് സെനറ്റ് അംഗങ്ങളായ നിഖിൽ ലിയോൺസ്, ജോയൽ ജോണി, ആൻമരിയ സെബാസ്റ്റ്യൻ, വൈസ് ചെയർപേർസൺ ഹിത ജോണി, ജോയിന്റ് സെക്രട്ടറി മെറിൻ നൈജു, വനിതാ വിംഗ് കൺവീനർ ഐറിൻ റിജു, ട്രഷറർ ഫ്ലെറ്റിൻ ഫ്രാൻസിസ് തുടങ്ങിയവർ സന്നിഹിതരായിരുന്നു. വിവിധ രൂപതകളിൽ നിന്നായി 200 ഓളം യുവജനങ്ങൾ പങ്കെടുത്തു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.