പാ​ലാ​രി​വ​ട്ടം മേ​ല്‍​പ്പാ​ലം പൊ​ളി​ച്ചു തു​ട​ങ്ങി

പാ​ലാ​രി​വ​ട്ടം മേ​ല്‍​പ്പാ​ലം പൊ​ളി​ച്ചു തു​ട​ങ്ങി

കൊ​​​ച്ചി: സു​​​പ്രീംകോ​​​ട​​​തി ഉ​​​ത്ത​​​ര​​​വി​​​നെ​​​ത്തു​​​ട​​​ര്‍​ന്നു പാ​​​ലാ​​​രി​​​വ​​​ട്ടം മേ​​​ല്‍​പ്പാ​​​ലം പൊ​​​ളി​​​ച്ചുപ​​​ണി​​​യു​​​ന്ന​​​തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യു​​​ള്ള പ്ര​​വൃ​​ത്തി​​ക​​ള്‍​​ക്കു തു​​ട​​ക്ക​​മാ​​യി. ഇന്നലെ രാവിലെ 9 മണിയോടെയാണ് ആദ്യ ഘട്ടമായി പാലത്തിന്റെ മുകളിലെ ടാറിങ് ഇളക്കുന്ന ജോലികള്‍ ആരംഭിച്ചത്. മണ്ണുമാന്തി യന്ത്രം ഉപയോഗിച്ചു പാലത്തിന്റെ മധ്യഭാഗത്തെ ടാറിങ് ആണ് ആദ്യം ഇളക്കി മാറ്റുന്നത്. പണികള്‍ക്കു മുന്നോടിയായി രാവിലെ 8.30ന് ഡിഎംആര്‍സിയുടെ നേതൃത്വത്തില്‍ പാലത്തില്‍ പൂജ നടന്നു.

ഡിഎംആര്‍സി എന്‍ജിനിയര്‍മാരുടെ നേതൃത്വത്തില്‍ ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്റ്റ്സ് സൊസൈറ്റിയാണു പൊളിക്കല്‍, പുനര്‍നിര്‍മാണ ജോലികള്‍ ചെയ്യുന്നത്. നിലവില്‍ പതിനഞ്ചോളം തൊഴിലാളികള്‍ മാത്രമാണു ടാര്‍ നീക്കം ചെയ്യുന്ന ജോലികള്‍ ചെയ്യുന്നത്. എന്നാല്‍ കോണ്‍ക്രീറ്റ് മുറിച്ചു നീക്കുന്ന ജോലികള്‍ ആരംഭിക്കുന്ന മുറയ്ക്കു തൊഴിലാളികളുടെ എണ്ണം 60 ആക്കും. സുപ്രീംകോടതി ഉത്തരവു പ്രകാരമാണു പാലാരിവട്ടം പാലം പൊളിച്ചുപണിയാനുള്ള നടപടികള്‍ ആരംഭിച്ചത്. മെട്രോമാന്‍ ഇ. ശ്രീധരന്റെ മേല്‍നോട്ടത്തിലാവും പുനര്‍നിര്‍മാണം.

പൊ​​ളി​​ക്ക​​ല്‍ ന​​ട​​പ​​ടി​​ക​​ള്‍ ആ​​രം​​ഭി​​ക്കു​​ന്ന​​തി​​നു മു​​ന്പ് ഡി​​​എം​​​ആ​​​ര്‍​സി ചീ​​​ഫ് എ​​​ന്‍​ജി​​​നിയ​​​ര്‍ കേ​​​ശ​​​വ് ച​​​ന്ദ്ര​​​ന്‍റെ നേ​​​തൃ​​​ത്വ​​​ത്തി​​​ലു​​​ള്ള ഉ​​​ന്ന​​​ത​​സം​​​ഘം പാ​​​ല​​​ത്തി​​​ല്‍ പ​​​രി​​​ശോ​​​ധ​​​ന ന​​​ട​​​ത്തി. ര​​​ണ്ട് ടാ​​​റിം​​ഗ് എ​​​ക്‌​​​സ്‌​​​ക​​​വേ​​​റ്റ​​​ര്‍ ഉ​​​പ​​​യോ​​​ഗി​​​ച്ചു ടാ​​​ര്‍ നീ​​​ക്കു​​ന്ന പ്ര​​വൃ​​ത്തി​​യാ​​ണ് ഇ​​ന്ന​​ലെ തു​​​ട​​​ങ്ങി​​​യ​​​ത്. ആ​​​ദ്യ​​​ഘ​​​ട്ട​​​ത്തി​​​ല്‍ 661 മീ​​​റ്റ​​​ര്‍ ദൂ​​​ര​​ത്തി​​ല്‍ പാ​​​ല​​​ത്തി​​​ന്‍റെ ടാ​​ര്‍ ഇ​​​ള​​​ക്കിമാ​​​റ്റും. നാ​​​ലു ദി​​​വ​​​സ​​ത്തി​​ന​​കം ഇ​​തു പൂ​​​ര്‍​ത്തി​​​യാ​​​കും. പാ​​​ലംപ​​​ണി ആ​​​രം​​​ഭി​​​ച്ചെ​​​ങ്കി​​​ലും നി​​​ല​​​വി​​​ല്‍ ഗ​​​താ​​​ഗ​​​ത നി​​​യ​​​ന്ത്ര​​​ണ​​​ങ്ങ​​​ള്‍ ഏ​​​ര്‍​പ്പെ​​​ടു​​​ത്തി​​​യി​​​ട്ടി​​​ല്ല. വ​​​രുംദി​​​വ​​​സ​​​ങ്ങ​​​ളി​​​ല്‍ നി​​​യ​​​ന്ത്ര​​​ണം ഉ​​​ണ്ടാ​​​യാ​​​ലും യാ​​​ത്ര​​​ക്കാ​​​രെ വ​​​ലി​​​യ​​തോ​​​തി​​​ല്‍ ബു​​​ദ്ധി​​​മു​​​ട്ടി​​​ക്കു​​​ന്ന നി​​​യ​​​ന്ത്ര​​​ണ​​​ങ്ങ​​​ള്‍ ഉ​​ണ്ടാ​​വി​​​ല്ലെ​​​ന്ന് അ​​​ധി​​​കൃ​​​ത​​​ര്‍ അ​​​റി​​​യി​​​ച്ചു.

പാലത്തിന്റെ 35 ശതമാനം ഭാഗമാണു പൊളിക്കുന്നത്. പാലം പൊളിക്കുന്നതിന്റെ ടാറും കോണ്‍ക്രീറ്റും ഉള്‍പ്പെടെയുള്ള മാലിന്യവും മുട്ടം യാര്‍ഡിലേക്കു തന്നെയാണു നീക്കുന്നത്. മുറിച്ചു നീക്കുന്ന കൂറ്റന്‍ കോണ്‍ക്രീറ്റ് പാളികള്‍ ചെല്ലാനത്തു കടല്‍ഭിത്തി നിര്‍മിക്കാന്‍ നല്‍കണമെന്ന ആവശ്യം ഉയര്‍ന്നെങ്കിലും ഇക്കാര്യത്തില്‍ തീരുമാനമായിട്ടില്ല.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.