തിരുവനന്തപുരം: എഐ ക്യാമറയ്ക്ക് വീണ്ടും പിഴച്ചു. ഗള്‍ഫിലുള്ള ആള്‍ക്ക് നാട്ടില്‍ ഹെല്‍മെറ്റ് ഇല്ലാതെ വാഹനം ഓടിച്ചതിനാണ് ഇത്തവണ പിഴ. പാറശാല സ്വദേശി അനൂപിന്റെ വാഹനത്തിനാണ് റൂറല്‍ ട്രാഫിക് പൊലീസ് പിഴ ഈടാക്കിയത്. ഒന്നര വര്‍ഷമായി ഓടാത്ത ബൈക്കിനാണ് 500 രൂപ പിഴ ഈടാക്കി നോട്ടീസ് വന്നത്.
ദിവസങ്ങള്‍ക്ക് മുമ്പാണ് ഹെല്‍മറ്റില്ലാതെ വാഹനം ഓടിച്ചതിന് കാര്‍ ഉടമയ്ക്കു മോട്ടര്‍ വാഹന വകുപ്പിനും പിഴയിട്ടത്. കെഎല്‍ 55 വി 1610 എന്ന ആള്‍ട്ടോ 800 കാറില്‍ ഹെല്‍മറ്റ് ഇല്ലാതെ യാത്ര നടത്തിയതിനാല്‍ 500 രൂപ പിഴയടയ്ക്കാനാണ് നോട്ടിസ്. തിരൂര്‍ ചെമ്പ്ര സ്വദേശി കൈനിക്കര വീട്ടില്‍ മുഹമ്മദ് സാലിക്കാണ് 500 രൂപ പിഴ അടക്കന്‍ നിര്‍ദേശിച്ചിരിക്കുന്നത്.
കിട്ടിയ നോട്ടിസില്‍ രണ്ട് പേര്‍ ബൈക്കുമായി പോകുന്ന ചിത്രമാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. മാസ്‌ക് വച്ച് ഹെല്‍മറ്റില്ലാതെ രണ്ട് പേര്‍ ബൈക്കില്‍ പോകുന്നതാണ് ചിത്രത്തിലുള്ളത്. മുഹമ്മദ് സാലിക്ക് ഈ നമ്പറിലുള്ളത് ഒരു കാറാണ്. ബാവപ്പടി എന്ന സ്ഥലത്താണ് നിയമലംഘനം നടത്തിയതായി നോട്ടിസില്‍ പറയുന്നത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.