അലൈനില്‍ മഴയും ആലിപ്പഴവർഷവും

അലൈനില്‍ മഴയും ആലിപ്പഴവർഷവും

അലൈന്‍ : യുഎഇയില്‍ വിവിധ എമിറേറ്റുകളില്‍ മഴ പെയ്തു. അലൈനില്‍ മഴയ്ക്കൊപ്പം ആലിപ്പഴവർഷവുമുണ്ടായി. മഴയുടെ പശ്ചാത്തലത്തില്‍ റോഡുകളില്‍ പോലീസ് വേഗപരിധി കുറച്ചു. റോഡുകളില്‍ കാഴ്ചപരിധി കുറഞ്ഞതോടെയാണ് വേഗപരിധിയില്‍ പോലീസ് മാറ്റം വരുത്തിയത്. മണിക്കൂറില്‍ 120 കിലോമീറ്ററിന് മുകളില്‍ വേഗം പാടില്ലെന്നായിരുന്നു നിർദ്ദേശം.

മേഖലയുടെ വിവിധ ഇടങ്ങളില്‍ മഴയുടെ തീവ്രത വർദ്ധിച്ചതോടെ ഓറഞ്ച് അലർട്ടും നല്‍കിയിരുന്നു. മലാഖിത് മേഖലയിലാണ് ഏറ്റവും കൂടുതല്‍ മഴ ലഭിച്ചത്. അല്‍ ഹിയാറിലും മഴ പെയ്തു. ശ​ക്ത​മാ​യ മ​ഴ​യെ തു​ട​ർ​ന്ന്​ വ്യാ​ഴാ​ഴ്ച ഷാ​ർ​ജ​യി​ലെ വി​വി​ധ​യി​ട​ങ്ങ​ളി​ലും എ​ൻ.​സി.​എം ​ഓ​റ​ഞ്ച്, യെ​ല്ലോ അ​ല​ർ​ട്ടു​ക​ൾ പ്ര​ഖ്യാ​പി​ച്ചി​രു​ന്നു. മഴയുടെ ദൃശ്യങ്ങള്‍ പലരും സമൂഹമാധ്യങ്ങളില്‍ പങ്കുവച്ചിട്ടുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.