എട്ട് രാജ്യക്കാര്‍ക്ക് കൂടി ഇ-വിസ; ഈ ഗള്‍ഫ് രാജ്യത്തേക്ക് ഇനി യാത്ര എളുപ്പം

എട്ട് രാജ്യക്കാര്‍ക്ക് കൂടി ഇ-വിസ; ഈ ഗള്‍ഫ് രാജ്യത്തേക്ക് ഇനി യാത്ര എളുപ്പം

റിയാദ്: സന്ദര്‍ശക ഇ-വിസ പദ്ധതി വിപുലീകരിക്കാനൊരുങ്ങി സൗദി അറേബ്യ. എട്ടു രാജ്യങ്ങളെ കൂടി ഉള്‍പ്പെടുത്തിയാണ് സന്ദര്‍ശക ഇ-വിസ പദ്ധതി വിപുലീകരിക്കാനൊരുങ്ങുന്നത്. ഈ രാജ്യങ്ങളിലെ പൗരന്മാര്‍ക്ക് സന്ദര്‍ശക വിസ ഇലക്ട്രോണിക് ആയോ അല്ലെങ്കില്‍ രാജ്യത്തിന്റെ പ്രവേശന മാര്‍ഗങ്ങളിലൊന്നില്‍ എത്തുമ്പോഴോ അപേക്ഷിക്കാം. അല്‍ബേനിയ, അസര്‍ബൈജാന്‍, ജോര്‍ജിയ, കിര്‍ഗിസ്ഥാന്‍, മാലിദ്വീപ്‌, ദക്ഷിണാഫ്രിക്ക, താജികിസ്ഥാന്‍, ഉസ്ബസ്‌കിസ്ഥാന്‍ എന്നീ രാജ്യങ്ങളെയാണ് പുതിയതായി ഉള്‍പ്പെടുത്തിയതെന്ന് ടൂറിസം മന്ത്രാലയം അറിയിച്ചു. ഇതോടെ ഇ-വിസ പദ്ധതിയില്‍പ്പെടുത്തിയ രാജ്യങ്ങളുടെ എണ്ണം 57 ആയി. 2019ല്‍ സൗദി അറേബ്യ ഇ-വിസ പദ്ധതിക്ക് തുടക്കമിട്ട ശേഷം 2022ല്‍ രാജ്യത്തെത്തിയത് 9.35 കോടി സന്ദര്‍ശകരാണ്. 2021നേക്കാള്‍ 93 ശതമാനം വര്‍ധനവാണ് ഉണ്ടായതെന്നാണ് ഡാറ്റ വ്യക്തമാക്കുന്നത്.

ഇ-വിസ പദ്ധതിക്കൊണ്ടുള്ള ഗുണങ്ങൾ

രാജ്യം സന്ദര്‍ശിക്കാനും ബിസിനസ് ആവശ്യങ്ങള്‍ക്കും ഉംറ നിര്‍വഹിക്കാനും ഇ-വിസ ഉപയോഗിക്കാം. ഇ-വിസ എട്ട് രാജ്യങ്ങളിലേക്ക് കൂടി വ്യാപിപ്പിക്കുന്നതിലൂടെ കൂടുതല്‍ സന്ദര്‍ശകര്‍ക്ക് എളുപ്പത്തിലും വേഗത്തിലും രാജ്യത്തെ വിവിധ മേഖലകള്‍ സന്ദര്‍ശിക്കാനും ഉംറ നിര്‍വഹിക്കാനും കഴിയും. വിസിറ്റര്‍ ഇ-വിസയ്ക്ക് ഒരു വര്‍ഷത്തെ കാലാവധിയാണുള്ളത്. ഇതുപയോഗിച്ച് ഒന്നിലേറെ തവണ രാജ്യം സന്ദര്‍ശിക്കാനും 90 ദിവസം വരെ രാജ്യത്ത് താമസിക്കാനും സാധിക്കും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.