മക്കളെ നല്ലതുപോലെ വളർത്തുവാൻ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ: ഫാ. ഡോ. സോണി മുണ്ടുനടയ്ക്കൽ

മക്കളെ നല്ലതുപോലെ വളർത്തുവാൻ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ: ഫാ. ഡോ. സോണി മുണ്ടുനടയ്ക്കൽ

ഒരു കുടുംബത്തിലെ ഏറ്റവും വലിയ സമ്പത്താണ് നമ്മുടെ മക്കൾ.ഇന്നത്തെ കാലത്ത് മക്കളെ വളർത്തുക അത്ര നിസാരമായ കാര്യമല്ല.ഒരു കുട്ടിയുടെ വ്യക്തിത്വം രൂപപ്പെടുന്നതിൽ അച്ഛൻ -- അമ്മമാരുടെ സ്വാധീനത്തിനു ഏറെ പങ്കുണ്ട്.

1) വളർന്ന് വരുന്ന ജീവിത സാഹചര്യം.
2) കണ്ടുമുട്ടുന്ന ആളുകൾ.
3) ജീവിത സാഹചര്യങ്ങൾ.

ഇതെല്ലം ചേർന്നാണ് ഒരു വ്യക്തിയുടെ വ്യക്തിത്വം രൂപപ്പെടുക.മോശമായ പ്രവർത്തികൾ ചെയ്യുന്നതിന് കുട്ടിയെ കുറ്റപ്പെടുത്തുന്നതിലല്ല കാര്യം,മറിച്ച് അങ്ങനെ മോശമായ ദിശയിൽ അവർ പോകാതിരിക്കാൻ മാർഗദർശികൾ ആകണം രക്ഷിതാക്കൾ.ഒരു വ്യക്തിയുടെ അനുഭവം നിങ്ങളുമായി പങ്കുവെക്കുന്നു....ബിൽഗേറ്റ്സ് എന്ന ലോക പ്രശസ്തൻ,വളരെ വ്യത്യസ്തൻ, ലോകത്തിലെ തന്നെ വലിയ ധനികൻ, മൈക്രോസോഫ്റ്റ് ഉടമ,.. അദ്ദേഹത്തിന്റെ ചില വാക്കുകൾ നമുക്ക് ശ്രദ്ധിക്കാം....

സുഖലോലുപതയിൽ കുട്ടികളെ വളർത്താൻ കഴിവുള്ള ധനികൻ ആണ് ബിൽഗേറ്റ്സ്. മൂന്നു മക്കൾ ഉണ്ടായിരുന്നു.അവരുടെ പേരുകൾ,ജെന്നിഫർ,റോറി,ഫോബിഎന്നിവരായിരുന്നു.മൂൺ മക്കളെ വളർത്തുന്നതിൽ ചില തത്വങ്ങൾ അദ്ദേഹം സ്വീകരിച്ചിരുന്നു.

1. മൊബൈൽ ഫോൺ അരുത്.

ലോകത്തിലെ തന്നെ വലിയ ധനികനും മൈക്രോസോഫ്റ്റിൻറെ ഉടമയുമായ ബിൽഗേറ്റ്സ് മക്കൾക്ക് 14 വയസ്സു വരെ മൊബൈൽ ഫോൺ ഉപയോഗിക്കാനോ കൂടുതൽ സമയം ഇൻറർനെറ്റിൽ ചിലവഴിക്കാനോ അനുവാദം നൽകിയിരുന്നില്ല. ഡൈനിങ്ങ് ടേബിളിൽ മൊബൈൽ ഉപയോഗിക്കാൻ പാടില്ലായിരുന്നു. രാത്രിയിൽ ടി വി കണ്ട് സമയം കളയാതെ കുംബാങ്ങങ്ങൾ പരസ്പരം സംസാരിക്കുവാൻ ഈ സമയം ഉപയോഗിക്കുന്നു മൊബൈൽ ഫോണിലെ ഗെയിംസ് കുട്ടികളെ ടെക്നോളജി അഡിക്ട് ആകുമെന്നാണ് ബിൽഗേറ്റ്സ് പറയുന്നത്.

2. വീട്ട് ജോലിയും ടിപ്സും

വീട്ടിലെ ജോലി അച്ഛനമ്മമാരുടെ മാത്രം ഉത്തരവാദിത്വം അല്ല എന്ന് കുട്ടികളിൽ തിരിച്ചറിവ് ഉണ്ടാക്കുക.
കുടുംബം എന്നത് കൂട്ടായ ഒരു ഉത്തരവാദിത്വം ആയതിനാൽ ചെറിയ ജോലികൾ കുട്ടികളെ കൊണ്ട് ചെയ്യിപ്പിക്കുക.
ഉത്തരവാദിത്വങ്ങൾ അറിഞ്ഞുകൊണ്ട് മക്കൾ വളരണം.

3. വിദ്യാഭ്യാസം ആണ് മക്കൾക്ക് നൽകേണ്ട സമ്പത്ത്.

അച്ഛൻ അമ്മമാരുടെ സമ്പാദ്യവും കണ്ട് ആകരുത് കുട്ടികൾ വളരേണ്ടത്. അത് അവരെ അലസരാക്കും. സ്വന്തമായി സമ്പാദിച്ച് അതിലൂടെ ജീവിക്കാൻ അവരെ പഠിപ്പിക്കുക. ഇതിനായി മികച്ച വിദ്യാഭ്യാസം അവർക്ക് നൽകുക. നമ്മുടെ മക്കൾ വളരട്ടെ...അനുഭവങ്ങളിലൂടെ വളരട്ടെ....ഉത്തരവാദിത്വങ്ങളിലൂടെ വളരട്ടെ.... വിവേകത്തോടെ വളരട്ടെ.... മൂല്യങ്ങൾ സ്വീകരിച്ച് വളരട്ടെ....നന്മയുള്ള മക്കളായി വളരട്ടെ....മാതാപിതാക്കൾക്ക് സന്തോഷം പകരുന്ന മക്കളായി വളരട്ടെ...


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.