വിശ്വാസവും ശാസ്ത്രവും; ശാസ്ത്ര പുരോ​ഗ​തിയിൽ കത്തോലിക്ക സഭയുടെ പങ്ക്( മൂന്നാം ഭാ​ഗം)

വിശ്വാസവും ശാസ്ത്രവും; ശാസ്ത്ര പുരോ​ഗ​തിയിൽ കത്തോലിക്ക സഭയുടെ പങ്ക്( മൂന്നാം ഭാ​ഗം)

ലോകമെമ്പാടും വ്യാപിച്ചു കിടക്കുന്ന നിരവധി കത്തോലിക്ക വിദ്യാഭ്യാസ കേന്ദ്രങ്ങളിൽ നിന്നാണ്‌ ലോകം അറിയപ്പെടുന്ന ശാസ്ത്രകാരന്മാർ പിറവിയെടുത്തത്‌. ആധുനിക കാലഘട്ടത്തിലും ശാസ്ത്ര രംഗത്ത്‌ നിർണായകമായ കണ്ടുപിടുത്തങ്ങൾ നടത്തുന്ന സഭ പുരോഹിതരുമുണ്ട്‌. കത്തോലിക്ക സഭയുടെ സൈന്റിഫിക്‌ ടെമ്പർ അന്വേഷിച്ച്‌ നടക്കുന്നവർ മനസ്സിലാക്കുക സഭയും ശാസ്ത്രവും പരസ്പര പൂരകങ്ങളാണ്‌.

ആഗസ്റ്റ്‌ മസ്ഗർ: സിനിമ എന്ന ജനപ്രിയ മാധ്യമം ലോകത്തിലെ എല്ലായിടത്തും മനുഷ്യന് ഏറ്റവും പ്രിയങ്കരമാണ്‌. സിനിമാ ടെക്‌നിക്കുകളിൽ ഏറ്റവും കൂടുതൽ ആകർഷകമായ "സ്‌ലോമോഷൻ ടെക്നിക്‌" കണ്ടുപിടിച്ചത്‌ ഒരു കത്തോലിക്കാ പുരോഹിതനാണെന്ന് നിങ്ങൾ എത്ര പേർക്ക്‌ അറിയാം. കലാരംഗത്തും ശാസ്ത്ര രംഗത്തും അതീവ നൈപുണ്യം ഉണ്ടായിരുന്ന ആസ്ട്രിയാക്കാരനായ ഫാദർ ആഗസ്റ്റ്‌ മസ്ഗർ ആയിരുന്നു ആ പുരോഹിതൻ.

ഫാദർ സെബാസ്റ്റ്യൻ നീപ്പ്: പ്രകൃതി ചികിത്സയുടെ ആദ്യകാല വക്താക്കളിൽ ഏറ്റവും പ്രമുഖ സ്ഥാനം അലങ്കരിക്കുന്നത്‌ ഫാദർ സെബാസ്റ്റ്യൻ നീപ്പ് എന്ന കത്തോലിക്ക പുരോഹിതനാണ്‌. 1821-ൽ ബവേറിയയിലാണ് നീപ്പ് ജനിച്ചത്. അദ്ദേഹത്തിന്റെ പിതാവ് ഒരു നെയ്ത്തുകാരനായിരുന്നു. വൈദികവൃത്തിക്ക് പരിശീലനം തുടങ്ങുന്നതുവരെ നീപ്പ് നെയ്ത്തു ജോലി ചെയ്തു. 1847-ൽ നീപ്പ് ക്ഷയരോഗബാധിതനായി.

രോഗബാധിതനായിരുന്നപ്പോൾ ധാരാളം പുസ്തകങ്ങൾ വായിക്കാൻ തുടങ്ങി. ജല ചികിത്സയെക്കുറിച്ചുള്ള ഒരു പുസ്തകത്തിൽ നിന്ന് അസുഖത്തെക്കുറിച്ചുള്ള വിവരം ലഭിച്ചു. മ്യൂണിക്കിലെ ജോർജിയാനം സെമിനാരിയിൽ വെച്ച് തന്റെ അതേ രോ​ഗമുള്ള ഒരു വിദ്യാർത്ഥിയെ നീപ്പ് കണ്ടുമുട്ടി. അവനുമായി ജലചികിത്സയെക്കുറിച്ച് പങ്കുവെച്ചു. ചികിത്സ വഴി ജോർജിയാനത്തിലെ നീപ്പും സുഹൃത്തും രോഗങ്ങളിൽ നിന്ന് സുഖം പ്രാപിച്ചു. പുത്തൻ ആരോഗ്യത്തോടെ നീപ്പിന് പഠനം പൂർത്തിയാക്കാൻ കഴിഞ്ഞു. 1852 ൽ സെബാസ്റ്റ്യൻ നീപ്പ് കത്തോലിക്കാ പുരോഹിതനായി നിയമിക്കപ്പെട്ടു.

ഫ്രാൻസെസ്‌കോ കാസ്‌ട്രകെയ്ൻ ഡെഗ്ലി ആന്റൽമിനല്ലി: ഇറ്റാലിയൻ പ്രകൃതിശാസ്ത്രജ്ഞനായിരുന്നു ഫ്രാൻസെസ്‌കോ കാസ്‌ട്രകെയ്ൻ ഡെഗ്ലി ആന്റൽമിനല്ലി. റെജിയോ എമിലിയയിലെ ജെസ്യൂട്ട് സ്‌കൂളിൽ നിന്ന് വിദ്യാഭ്യാസം നേടിയ അദ്ദേഹം1840-ൽ വൈദികനായി നിയമിതനായി. നാല് വർഷത്തിന് ശേഷം ഫാനോയിലെ കത്തീഡ്രലിൽ കാനോൻ ആക്കി. അതേ സമയം റോമിലെ കൊളീജിയോ ഡെയ് നോബിലിയിൽ പഠനം പുനരാരംഭിച്ചു. 1852-ൽ റോമിൽ താമസമാക്കി. കാസ്‌ട്രകെയ്‌നിന് പ്രകൃതി സ്‌നേഹമുണ്ടായിരുന്നു, ജീവിതത്തിന്റെ അവസാന പകുതിയിൽ ജീവശാസ്ത്ര ഗവേഷണത്തിനായി സ്വയം സമർപ്പിച്ചു. ജീവശാസ്ത്ര പഠനത്തിൽ ഫോട്ടോമൈക്രോഗ്രഫി ആദ്യമായി അവതരിപ്പിച്ചവരിൽ ഒരാളാണ് അദ്ദേഹം.

മൈക്രോസ്കോപ്പിൽ ക്യാമറ പ്രയോഗിക്കുന്നതിനുള്ള ആദ്യ പരീക്ഷണങ്ങൾ 1862-ൽ ഡയറ്റോമേസി ഉപയോഗിച്ച് നടത്തി. തുടർന്ന് ഈ സൂക്ഷ്മാണുക്കളെ തന്റെ പ്രധാന പഠനമാക്കി മാറ്റി. അവയുടെ ഘടനയും ശരീരശാസ്ത്രപരമായ പ്രവർത്തനങ്ങളും, പുനരുൽപ്പാദന പ്രക്രിയകളും പഠിച്ചു.

ക്രിസ്റ്റോഫോറോ ബോറി: പഴയ ഇംഗ്ലീഷ് സ്രോതസ്സുകളിൽ ക്രിസ്റ്റഫർ ബോറസ് എന്നും അറിയപ്പെടുന്ന ക്രിസ്റ്റോഫോറോ ബോറി വിയറ്റ്നാമിലെ ഒരു മിഷനറിയും ഗണിതശാസ്ത്രജ്ഞനും ജ്യോതിശാസ്ത്രജ്ഞനുമായിരുന്നു. സൊസൈറ്റി ഓഫ് ജീസസ് സഭയിൽ ചേർന്ന് വൈദികനായി. കോമ്പസിന്റെ കാന്തിക വ്യതിയാനത്തെക്കുറിച്ച് ബോറി നിരീക്ഷണങ്ങൾ നടത്തി. കാന്തിക സൂചി മെറിഡിയനുമായി ഒരേ കോണുകൾ ഉണ്ടാക്കുന്ന പാടുകൾ കാണിക്കുന്ന അറ്റ്ലാന്റിക്, ഇന്ത്യൻ മഹാസമുദ്രങ്ങൾക്കായുള്ള ആദ്യ ചാർട്ട് അദ്ദേഹം തയ്യാറാക്കി. എഡ്മണ്ട് ഹാലിയുടെ മുൻഗാമിയായിട്ടാണ് ബോറസിനെ കണക്കാക്കുന്നത്.

വിശ്വാസവും ശാസ്ത്രവും; ശാസ്ത്ര പുരോ​ഗ​തിയിൽ കത്തോലിക്ക സഭയുടെ പങ്ക്

വിശ്വാസവും ശാസ്ത്രവും; ശാസ്ത്ര പുരോ​ഗ​തിയിൽ കത്തോലിക്ക സഭയുടെ പങ്ക് (രണ്ടാം ഭാ​ഗം)



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26