ബാബു പൂതക്കുഴി
കാഞ്ഞിരപ്പള്ളി: വാർധക്യത്തിന്റെ ആകുലതകളും, വിഷമങ്ങളും വിസ്മരിച്ച് ജീവിതത്തെ സംഗീത സാന്ദ്രമാക്കുകയാണ് കാഞ്ഞിരപ്പള്ളിയിലുള്ള സന്ധ്യാ രാഗം കൂട്ടായ്മ. സുവർണ്ണ സംഗീതത്തിന്റെ തൂവൽ സ്പർശവുമായി വാർദ്ധക്യത്തിൽ പാട്ട് പാടി ജീവിതത്തെ മനോഹരമാക്കി മാറ്റാനുള്ള ശ്രമത്തിലാണ് ഇവർ.
സന്ധ്യാ രാഗം ഇന്ന് കേരളത്തിൽ അറിയപ്പെടുന്ന സംഘമായിമാറി കഴിഞ്ഞു. ഒമ്പത് വർഷം മുമ്പ് ആരംഭിച്ച കൂട്ടായ്മയിൽ ഏകദേശം 50 ഓളം ഗായകർ സജിവമായുണ്ട്. വൃദ്ധസദനങ്ങൾ, അനാഥാലയങ്ങൾ, ആതുരാലയങ്ങൾ എന്നിവിടങ്ങളിലാണ് ഇവർ പ്രധാനമായും പരിപാടികൾ അവതരിപ്പിക്കുന്നത്. വാർധക്യം സമ്മോഹനമാക്കാൻ, വാർധക്യത്തെ പ്രത്യാശയോടെ സമീപിക്കാൻ, ഇതിലൂടെ സമാഹരിക്കുന്ന ഊർജ്ജം സമൂഹത്തിന് കൈമാറാൻ സന്ധ്യാരാഗം പ്രതിജ്ഞാബദ്ധമായി നിലകൊള്ളുന്നു. സമൂഹത്തിലെ നാനാശ്രേണിയിലുള്ള ഡോക്ടർമാർ, എൻജിനീയർമാർ, വിദ്യാഭ്യാസ വിചക്ഷണർ, ബാങ്കുദ്യോഗസ്ഥർ, കർഷകർ, തൊഴിലാളികൾ, സന്യ സ്തർ എന്നിങ്ങനെ സംഗീതത്തെ പ്രണയിക്കുന്ന ഏവരും ഒത്തുചേരുന്ന വേദി യാണ് സന്ധ്യാരാഗം.
ബാബു പൂതക്കുഴി ഡയറക്റായി ആരംഭിച്ച സന്ധ്യാ രാഗം കൂട്ടായ്മയിൽ ജോബ് കുരുവിള കരിയ്ക്കാട്ടുപറമ്പിൽ, എം. എ. നാസിറുദ്ദീൻ, സിബി മൈക്കിൾ, ഫാ.ജോബി മംഗലത്തുകരോട്ട് സി.എം.ഐ, പത്മകുമാരി മുരളി, പ്രൊഫ. ഡെന്നീസ് മൈക്കിൾ തുടങ്ങിയവർ തുടക്കം മുതലേ നേതൃത്വം നൽകി വരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.