നൈജീരിയയില്‍ തട്ടിക്കൊണ്ടുപോയ കത്തോലിക്ക വൈദികനെയും വൈദിക വിദ്യാര്‍ഥിയെയും വിട്ടയച്ചു

നൈജീരിയയില്‍ തട്ടിക്കൊണ്ടുപോയ കത്തോലിക്ക വൈദികനെയും വൈദിക വിദ്യാര്‍ഥിയെയും വിട്ടയച്ചു

അബൂജ: നൈജീരിയയിലെ മിന്ന രൂപതയില്‍ നിന്ന് തട്ടിക്കൊണ്ടുപോയ വൈദികനെയും വൈദിക വിദ്യാര്‍ഥിയെയും വിട്ടയച്ചു. ഓഗസ്റ്റ് രണ്ടിന് തട്ടിക്കൊണ്ടുപോയ മാലി സ്വദേശിയായ ഫാ. പോള്‍ സനോഗോ, ടാന്‍സാനിയയില്‍ നിന്നുള്ള വൈദിക വിദ്യാര്‍ഥി മെല്‍കിയോറി മഹിനിനി എന്നിവരെയാണ് മൂന്നാഴ്ചയ്ക്കുശേഷം വിട്ടയച്ചത്. ഇരുവരും മിന്ന രൂപതയിലെ സെന്റ് ലൂക്ക്സ് കാത്തലിക് ചര്‍ച്ച് അംഗങ്ങളാണ്.

'വൈറ്റ് ഫാദേഴ്‌സ്' എന്നറിയപ്പെടുന്ന ആഫ്രിക്കന്‍ മിഷനറിമാരുടെ സമൂഹത്തിലെ അംഗങ്ങളാണ് ബന്ധികളാക്കപ്പെട്ട ഇരുവരും. നൈജര്‍ നഗരത്തിലെ ഗ്യേദ്‌നയിലെ വൈദിക വസതിയിലേക്ക് പുലര്‍ച്ചെ നിറയൊഴിച്ചുകൊണ്ട് കടന്നു ചെന്ന ആക്രമികളാണ് തട്ടിക്കൊണ്ടു പോയത്.

നൈജറിലെ മിന്ന രൂപതയിലുള്ള ഞങ്ങളുടെ സമൂഹത്തില്‍നിന്ന് തട്ടിക്കൊണ്ടുപോയ ഞങ്ങളുടെ രണ്ടു സഹോദരന്മാരെയും തിരിച്ചുകിട്ടിയ വിവരം വളരെ സന്തോഷത്തോടെ നിങ്ങളെ അറിയിക്കുന്നു. ഭയാനകമായ അനുഭത്തിലൂടെ കടന്നുപോയെങ്കിലും ഇരുവരും സുഖമായും ആരോഗ്യത്തോടെയും കഴിയുന്നു.' വൈറ്റ് ഫാദേഴ്‌സിന്റെ നൈജര്‍ പ്രൊവിന്‍ഷ്യല്‍ സുപ്പീരിയര്‍ ഫാ. പാം ഡെന്നിസ് റിപ്പോര്‍ട്ട് ചെയ്തു.

ബന്ധികളാക്കപ്പെട്ടവരുടെ മോചനത്തിനായി പ്രവര്‍ത്തിച്ച മിന്ന രൂപതയ്ക്ക് നന്ദി അറിയിച്ചതോടൊപ്പം മറ്റുള്ളവരെ വേദനിപ്പിച്ച് തെറ്റായ വഴികളിലൂടെ എളുപ്പത്തില്‍ പണം സമ്പാദിക്കുന്നവര്‍ക്കായി പ്രാര്‍ത്ഥിക്കുന്നുവെന്നും ഫാ. ഡെന്നിസ് കൂട്ടിച്ചേര്‍ത്തു.

കൂടുതല്‍ വായനയ്ക്ക്:

നൈജീരിയയില്‍ കത്തോലിക്ക വൈദികനെയും വൈദിക വിദ്യാര്‍ഥിയെയും തട്ടിക്കൊണ്ടു പോയി; പ്രസിഡന്റിനെതിരേ രൂക്ഷ വിമര്‍ശനവുമായി കര്‍ദ്ദിനാള്‍


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.