ഇന്ത്യയിലെ ഏറ്റവും വലിയ വാണിജ്യ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ(എസ്ബിഐ) 2023 ലെ അപ്രന്റീസ് റിക്രൂട്ട്‌മെന്റിനുള്ള വിജ്ഞാപനം പുറത്തിറക്കി. ക്ലാര്‍ക്ക്, പ്രൊബേഷനറി ഓഫിസര്‍ എന്നീ തസ്തികകളിലേക്ക് നടത്തുന്ന നിയമനത്തിന്റെ രജിസ്‌ട്രേഷന്‍ സെപ്റ്റംബര്‍ ഒന്നിന് തുടങ്ങി 21 ന് അവസാനിക്കും.
ആകെ 6160 ഒഴിവുകളാണുള്ളത്. കേരളത്തില്‍ മാത്രം 424 ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. എസ്ബിഐയുടെ ഔദ്യോഗിക സൈറ്റായ sbi.co.in ല്‍ ഉദ്യോഗാര്‍ഥികള്‍ക്ക് അപേക്ഷ സമര്‍പ്പിക്കാന്‍. ഉദ്യോഗാര്‍ഥികള്‍ക്ക് ഏതെങ്കിലും ഒരു സംസ്ഥാനത്ത് മാത്രമേ അപേക്ഷിക്കാന്‍ കഴിയൂ.
ഓണ്‍ലൈന്‍ ഫീസ് അടയ്ക്കേണ്ട അവസാന തീയതി സെപ്റ്റംബര്‍ 21 2023 ആണ്.
യോഗ്യത : ഉദ്യോഗാര്‍ഥികള്‍ അംഗീകൃത സര്‍വകലാശാലയില്‍ നിന്നോ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നോ ബിരുദം നേടിയവരാകണം.
പ്രായം: 20 നും 28 നും ഇടയില്‍.
തിരഞ്ഞെടുപ്പ് പ്രക്രിയ: ഓണ്‍ലൈന്‍ എഴുത്ത് പരീക്ഷയും പ്രാദേശിക ഭാഷാ പരീക്ഷയും ഉള്‍പ്പെടുന്നതാണ് തിരഞ്ഞെടുപ്പ് പ്രക്രിയ. 60 മിനിട്ട് ദൈര്‍ഘ്യവും 100 ചോദ്യങ്ങളുമുള്ള എഴുത്ത് പരീക്ഷയില്‍ പരമാവധി മാര്‍ക്ക് 100 ആണ്. ജനറല്‍ ഇംഗ്ലീഷ് പരീക്ഷ ഒഴികെ മറ്റ് പരീക്ഷയ്ക്കുള്ള ചോദ്യങ്ങള്‍ 13 പ്രാദേശിക ഭാഷകളില്‍ നല്‍കും.
ആസാമീസ്, ബംഗാളി, ഗുജറാത്തി, കന്നഡ, കൊങ്കണി, മലയാളം, മണിപ്പൂരി, മറാത്തി, ഒറിയ, പഞ്ചാബി, തമിഴ്, തെലുങ്ക്, ഉറുദു, ഇംഗ്ലീഷ്, ഹിന്ദി എന്നീ ഭാഷകളിലായിരിക്കും ചോദ്യ പേപ്പറുകള്‍ പ്രസിദ്ധീകരിക്കുക. പരീക്ഷയിലൂടെ തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാര്‍ഥികള്‍ക്ക് ഒരു വര്‍ഷം ട്രെയിനിങ് നല്‍കിയ ശേഷം നിയമനം നടത്തും. ട്രെയിനിങ് കാലയളവില്‍ 15000 രൂപ സ്‌റ്റൈപ്പന്‍ഡ് ആയി ലഭിക്കും.
അപേക്ഷാ ഫീസ്: ജനറല്‍/ ഒബിസി/ ഇഡബ്ല്യുഎസ് വിഭാഗത്തിന്- 300/
SC/ST/PwBD വിഭാഗം ഉദ്യോഗാര്‍ഥികള്‍ ഫീസ് അടയ്ക്കേണ്ടതില്ല.
ഒഴിവുകള്‍ സംസ്ഥാനം തിരിച്ച്
രാജസ്ഥാന്‍: 925
തമിഴ്നാട്: 648
ഉത്തര്‍ പ്രദേശ്: 412
മഹാരാഷ്ട്ര: 466
കേരളം: 424
ആന്ധ്രാപ്രദേശ്: 390
പഞ്ചാബ്: 365
പശ്ചിമ ബംഗാള്‍: 328
മധ്യപ്രദേശ്: 298
ഗുജറാത്ത്: 291
ഒഡിഷ: 205
ഹിമാചല്‍ പ്രദേശ്: 200
കര്‍ണാടക: 175
ഹരിയാന: 150
തെലങ്കാന: 125
അസം: 121
മേഘാലയ: 31
ത്രിപുര: 22
നാഗാലാന്‍ഡ്: 21
അരുണാചല്‍ പ്രദേശ്: 20
മണിപ്പൂര്‍: 20
മിസോറാം: 17
ഓണ്‍ലൈന്‍ ആയി അപേക്ഷിക്കേണ്ട വിധം:
1. എസ്.ബി.ഐയുടെ ഔദ്യോഗിക വെബ്സൈറ്റായ https://sbi.co.in/ തുറക്കുക.
2. ഹോം പേജില്‍ നിന്ന് കരിയര്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
3. പുതിയ പേജ് തുറക്കുമ്പോള്‍ ആദ്യം കാണുന്ന എസ്ബിഐ അപ്രന്റീസ് അപേക്ഷ എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
4. വിവരങ്ങള്‍ നല്‍കി രജിസ്ട്രേഷന്‍ പൂര്‍ത്തിയാക്കിയ ശേഷം ലോഗിന്‍ ചെയ്യുക.
5. അപേക്ഷ ഫോം പൂരിപ്പിച്ച ശേഷം അപേക്ഷ ഫീസ് അടയ്ക്കുക.
6. അപേക്ഷ സമര്‍പ്പിക്കാനുള്ള ബട്ടണില്‍ ക്ലിക്ക് ചെയ്ത് കോപ്പി ഡൗണ്‍ലോഡ് ചെയ്യുക.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.