ശ്രീലങ്കയ്‌ക്കെതിരായ ജയം: ഇന്ത്യ ഏഷ്യാകപ്പ് ക്രിക്കറ്റ് ഫൈനലില്‍

ശ്രീലങ്കയ്‌ക്കെതിരായ ജയം: ഇന്ത്യ ഏഷ്യാകപ്പ് ക്രിക്കറ്റ് ഫൈനലില്‍

കൊളംബോ: ശ്രീലങ്കയ്‌ക്കെതിരായ ആധികാരിക വിജയത്തോടെ ഇന്ത്യ ഏഷ്യാകപ്പ് ക്രിക്കറ്റിന്റെ ഫൈനലില്‍ പ്രവേശിച്ചു. ഈ വര്‍ഷത്തെ ഏഷ്യാ കപ്പില്‍ ഫൈനലില്‍ കടക്കുന്ന ആദ്യ ടീമാണ് ഇന്ത്യ. പതിനാലാം തീയതി നടക്കുന്ന ശ്രീലങ്ക, പാകിസ്ഥാന്‍ മല്‍സരത്തിലെ വിജയികള്‍ ഇന്ത്യയെ ഫൈനലില്‍ നേരിടും.

പാകിസ്ഥാനോടും ശ്രീലങ്കയോടും തോറ്റ ബംഗ്ലാദേശ് പുറത്തായി. പതിനഞ്ചാം തീയതി ഇന്ത്യയ്‌ക്കെതിരെയാണ് ബംഗ്ലാദേശിന്റെ അടുത്ത മല്‍സരം. മല്‍സരം ജയിച്ചാലും ബംഗ്ലാദേശിന് ഫൈനലിലെത്താനാവില്ല. മറുവശത്ത് ടീമില്‍ പരീക്ഷണങ്ങള്‍ നടത്താന്‍ ഇന്ത്യ തീരുമാനിച്ചാല്‍ സഞ്ജു സാംസണ് അവസരം ലഭിച്ചേക്കാം.

സൂപ്പര്‍ ഫോറിലെ ആദ്യ മല്‍സരത്തില്‍ പാക്കിസ്ഥാനെതിരെ 228 റണ്‍സിന്റെ കൂറ്റന്‍ ജയം കരസ്ഥമാക്കിയ ഇന്ത്യ ശ്രീലങ്കയ്‌ക്കെതിരെ 41 റണ്‍സിനാണ് വിജയിച്ചത്. 213 റണ്‍സ് പ്രതിരോധിച്ച ഇന്ത്യ ശ്രീലങ്കയെ 172 റണ്‍സിന് ഓള്‍ ഔട്ടാക്കുകയായിരുന്നു.

പാക്കിസ്ഥാനെതിരെ ബാറ്റര്‍മാരാണ് വിജയം ഒരുക്കിയതെങ്കില്‍ ലങ്കയ്‌ക്കെതിരെ ബൗളര്‍മാരാണ് വിജയം ഒരുക്കിയത്. ഇത് ടീമിന്റെ ആത്മവിശ്വാസം ഉയര്‍ത്തുന്നുണ്ട്. ബാറ്റിംഗിലും ബൗളിംഗിലും ഒരുപോലെ ഫോമിലേക്ക് ടീം എത്തുന്നുവെന്നത് ഇന്ത്യന്‍ ആരാധകരെ കൂടുതല്‍ ആവേശത്തിലാഴ്ത്തുന്നു.

കോലി, ഗില്‍, രോഹിത് ശര്‍മ, കിഷന്‍, പാണ്ഡ്യ, രാഹുല്‍ എന്നിവര്‍ ഫോമിലാണെന്ന് തെളിയിച്ചു കഴിഞ്ഞു. മറ്റുള്ളവര്‍ക്ക് ബാറ്റിംഗിനു കാര്യമായ അവസരം കിട്ടിയിട്ടില്ല. ബോളിംഗില്‍ കുല്‍ദീപ് യാദവ്, ബുംറ, സിറാജ്, ജഡേജയ്ക്കു പുറമെ പാണ്ഡ്യയും മികവു പുലര്‍ത്തുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.