സംസ്ഥാനത്ത് ഇതുവരെ സ്ഥിരീകരിച്ചത് ആറ് നിപ പോസിറ്റീവ് കേസുകൾ; രണ്ട് മരണം

സംസ്ഥാനത്ത് ഇതുവരെ സ്ഥിരീകരിച്ചത് ആറ് നിപ പോസിറ്റീവ് കേസുകൾ; രണ്ട് മരണം

കോഴിക്കോട്: സംസ്ഥാനത്ത് ഇതുവരെ സ്ഥിരീകരിച്ചത് ആറു നിപ പോസിറ്റീവ് കേസുകൾ. ഇതിൽ രണ്ടുപേർ മരിച്ചു. നാലുപേർ ചികിത്സയിലാണ്. 83 പേരുടെ പരിശോധനാഫലം നെഗറ്റീവായി. സമ്പർക്ക പട്ടികയിലുള്ള കൂടുതൽ ആളുകളുടെ പരിശോധന ഫലം ഇന്ന് പുറത്തു വരും. ഹൈ റിസ്ക് വിഭാഗത്തിൽ പെട്ട ആളുകളുടെ ഫലമാണ് ഇന്ന് ലഭിക്കുക.

നിപ കേസുകൾ റിപ്പോർട്ട്‌ ചെയ്തതോടെ കോഴിക്കോട് നഗരത്തിലും നിയന്ത്രണങ്ങൾ കർശനമാക്കി. കോർപറേഷനിലെ ഏഴു വാർഡുകളും ഫറോക് നഗരസഭയും കണ്ടെയ്ൻമെന്റ് സോണുകളാക്കി പ്രഖ്യാപിച്ചിട്ടുണ്ട്. നിപ ബാധിച്ച് നാല് പേരാണ് വിവിധ ആശുപത്രികളിലായി ചികിത്സയിൽ കഴിയുന്നത്. അതേസമയം നിപ ആദ്യം റിപ്പോർട്ട്‌ ചെയ്ത മേഖലയിൽ നിന്നും വവ്വാലുകളെ പിടികൂടി പരിശോധനക്ക് അയക്കാനുള്ള നടപടി ആരംഭിച്ചു. മേഖലയിൽ കേന്ദ്ര സംഘം ഇന്നലെ സന്ദർശനം നടത്തി.

കോഴിക്കോട് പുതിയ കണ്ടെയ്നമെന്റ് സോണുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. കോഴിക്കോട് കോർപറേഷനിലെ 43, 44, 45, 46, 47, 48, 51 വാർഡുകളാണ് കണ്ടെയ്ൻമെന്റ് സോണുകൾ. ഫറോക് നഗരസഭയിലെ എല്ലാ വാർഡുകളും കണ്ടെയ്ൻമെന്റ് സോണുകളാണ്. 1080 പേരാണ് സമ്പർക്ക പട്ടികയിലുള്ളത്. പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെ ഉള്ള വിദ്യാഭ്യാസ സ്ഥാപങ്ങൾക്ക് ഒരാഴ്ച ക്ലാസുകൾ ഓൺലൈനാക്കി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.