നിങ്ങളെ അസിഡിറ്റി അലട്ടുന്നുണ്ടോ. ഇക്കാലത്ത് എല്ലാവര്‍ക്കും പൊതുവായ ഒരു അസുഖമായി മാറിയിരിക്കുകയാണ് അസിഡിറ്റി അഥവാ പുളിച്ചു തികട്ടല്‍. ജീവിത ശൈലിയില്‍ ഉണ്ടായ മാറ്റങ്ങള്‍ മുതല്‍ മാനസിക സമ്മര്‍ദ്ദങ്ങള്‍ വരെ അസിഡിറ്റിയിലേക്ക് നയിക്കാം. കൃത്യ സമയത്ത് ഭക്ഷണം കഴിക്കാതിരിക്കുന്നതാണ് അസിഡിറ്റിക്ക് കാരണമാകുന്ന പ്രധാന വില്ലന്‍.
ഭക്ഷണ രീതിയില്‍ വരുന്ന മാറ്റങ്ങളും ചേര്‍ച്ചയില്ലാത്തതും പഴകിയതുമായ ഭക്ഷണവും പ്രധാന കാരണം തന്നെ. എരിവും പുളിയും മസാലയും അധികം ചേര്‍ത്ത ഭക്ഷണങ്ങള്‍, പഴകിയതും ദുഷിച്ചതുമായ മത്സ്യ മാംസങ്ങള്‍ ഇവയും ഒഴിവാക്കണം.
1. എല്ലാ ദിവസവും കൃത്യസമയത്ത് തന്നെ ഭക്ഷണം കഴിക്കണം. കൂടാതെ കഴിക്കുന്ന ഭക്ഷണത്തിനിടയിലുളള ഇടവേളകള്‍ ചുരുക്കാനും ശ്രദ്ധിക്കുക. ഒരുപാട് ഭക്ഷണം ഒരുമിച്ച് കഴിക്കുന്നത് ഒഴുവാക്കി ഇടയ്ക്കിടയ്ക്ക് എന്തെങ്കിലുമൊക്കെ കഴിക്കുന്നത് നല്ലതാണ്.
2. ഉറങ്ങുന്നതിന് രണ്ട് മണിക്കൂര്‍ മുമ്പ് ഭക്ഷണം കഴിക്കാന്‍ ശ്രദ്ധിക്കുക.
3. ധാരാളം വെള്ളം കുടിക്കുക. ദഹനം എളുപ്പത്തിലാക്കുന്നതിലും ആസിഡ് ഉത്പാദനത്തിന്റെ വ്യതിയാനം ക്രമപ്പെടുത്തുന്നതിനും ധാരാളം വെള്ളം കുടിക്കുക.
4. അസിഡിറ്റി ഉള്ളവര്‍ ഓറഞ്ച്, നാരങ്ങ മുതലായ സിട്രസ് പഴങ്ങള്‍ അധികം കഴിക്കരുത്.
5. കഫൈന്‍ അടങ്ങിയ ഭക്ഷണങ്ങളും പരമാവധി ഡയറ്റില്‍ നിന്നും ഒഴിവാക്കുക.
6. എണ്ണയില്‍ വറുത്തതും പൊരിച്ചതുമായ ഭക്ഷണങ്ങള്‍, കൊഴുപ്പും എരുവും നിറഞ്ഞ ഭക്ഷണങ്ങള്‍ എന്നിവയും ഒഴിവാക്കുക.
7. ചിലരില്‍ ഉരുളക്കിഴങ്ങ്, ബീന്‍സ് എന്നിവയും ഒഴിവാക്കണം.
8. ഉയര്‍ന്ന അളവില്‍ ഉപ്പ്, പഞ്ചസാര എന്നിവ അടങ്ങിയ ഭക്ഷണങ്ങളും ഡയറ്റില്‍ നിന്ന് ഒഴിവാക്കണം.
9. അച്ചാറുകള്‍ കഴിക്കുന്നതും അസിഡിറ്റി കൂട്ടാന്‍ കാരണമായേക്കുമെന്നതിനാല്‍ അവ കഴിവതും ഒഴിവാക്കുക.
10. ഭക്ഷണത്തിന് ശേഷം ഗ്രാമ്പു വായിലിട്ട് ചവക്കുന്നതും പെരുംജീരകം കഴിക്കുന്നതും ശീലമാക്കുക.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.