സ്വര്‍ണാഭരണ പ്രേമികള്‍ക്ക് ആശ്വാസം; ഇന്നും സ്വര്‍ണ വിലയില്‍ ഇടിവ്

സ്വര്‍ണാഭരണ പ്രേമികള്‍ക്ക് ആശ്വാസം; ഇന്നും സ്വര്‍ണ വിലയില്‍ ഇടിവ്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും സ്വര്‍ണ വില കുറഞ്ഞു. സ്വര്‍ണം ഗ്രാമിന് 25 രൂപ കുറഞ്ഞ് 22 കാരറ്റ് സ്വര്‍ണത്തിന് വില 5450 രൂപയിലെത്തി. പവന് 200 രൂപ കുറഞ്ഞതോടെ 22 കാരറ്റ് സ്വര്‍ണത്തിന് വില 43,600 രൂപയായി. ഇന്ന് ഈ നിരക്കിലാണ് വിപണിയില്‍ വ്യാപാരം പുരോഗമിക്കുന്നത്.

ഇന്നലെ സംസ്ഥാനത്ത് സ്വര്‍ണം ഗ്രാമിന് 20 രൂപ കുറഞ്ഞ് 5475 രൂപയും പവന് 160 രൂപ കുറഞ്ഞ് 43800 രൂപയുമായിരുന്നു വില. അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണ വിലയില്‍ വീണ്ടും ഇടിവ് രേഖപ്പെടുത്തിയതോടെ ഔണ്‍സിന് 1898 ഡോളര്‍ വരെയെത്തി.

വിപണിയില്‍ ഇന്ന് വെള്ളിയുടെ വിലയും കുറഞ്ഞു. ഒരു ഗ്രാം സാധാരണ വെള്ളിയ്ക്ക് ഒരു രൂപ കുറഞ്ഞ് 77 രൂപയായി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.