തിരുവനന്തപുരം: കവി നീലംപേരൂർ മധുസൂദനൻ നായറിന്റെ ഭൗതിക ശരീരം ഇന്ന് രാവിലെ 10 മുതൽ തിരുവനന്തപുരം - പട്ടം മുണ്ടശേരി ഹാളിൽ പൊതുദർശനത്തിനു വയ്ക്കും. 10.30ന് കുറവൻകോണത്തെ വീട്ടിലേയ്ക്ക് കൊണ്ടു പോകും. 12ന് ശാന്തി കവാടത്തിൽ സംസ്കാരം.
ശനിയാഴ്ച വൈകിട്ട് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽവച്ചായിരുന്നു അന്ത്യം. 14 കവിതാസമാഹാരങ്ങളും എട്ട് ബാലസാഹിത്യകൃതികളും ഉൾപ്പെടെ 27 ഗ്രന്ഥങ്ങൾ രചിച്ചു. കവിതാസമാഹാരമായ ‘ചമത’യ്ക്ക് കേരള സാഹിത്യ പുരസ്കാരം ലഭിച്ചു. സംസ്ഥാന ബാലസാഹിത്യ പുരസ്കാരം, മുലൂർ സ്മാരക പുരസ്കാരം, കനകശ്രീ പുരസ്കാരം എന്നിവയും ലഭിച്ചിട്ടുണ്ട്.
കവിതയിലൂടെയും സാംസ്കാരിക പ്രവർത്തനങ്ങളിലൂടെയും പുരോഗമന സാഹിത്യ പ്രസ്ഥാനത്തിന് മികച്ച സംഭാവന നൽകിയ കവിയായിരുന്നു നീലമ്പേരൂർ മധുസൂദനൻ നായർ എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. മഹാഭാരതം അടിസ്ഥാനമാക്കിയുള്ള അദ്ദേഹത്തിന്റെ കവിത വ്യാപകമായി ചർച്ച ചെയ്യപ്പെട്ടിട്ടുണ്ട്. പുരോഗമന കലാസാഹിത്യസംഘത്തിന്റെ നേതൃനിരയിൽ പ്രവർത്തിച്ച അദ്ദേഹം, മതനിരപേക്ഷത ഉയർത്തിപ്പിടിച്ച സാംസ്കാരിക സംഘാടകനാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
ജില്ലയിലെ പുരോഗമന കലാ സാഹിത്യ സംഘം പ്രസ്ഥാനത്തെ ദീർഘവർഷങ്ങൾ മുന്നോട്ടു നയിച്ച പ്രിയ കവി നീലംപേരൂറിന്റെ വേർപാട് സാംസ്കാരിക രാഷ്ട്രീയത്തിന് കനത്ത നഷ്ടമാണ്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.