കെ.സുധാകരന്റെ കേരള ജാഥ, ഉമ്മന്‍ ചാണ്ടി അനുസ്മരണ കുടുംബ സംഗമങ്ങള്‍; തിരഞ്ഞെടുപ്പ് ഒരുക്കങ്ങളുമായി കോണ്‍ഗ്രസ്

കെ.സുധാകരന്റെ കേരള ജാഥ, ഉമ്മന്‍ ചാണ്ടി അനുസ്മരണ കുടുംബ സംഗമങ്ങള്‍; തിരഞ്ഞെടുപ്പ് ഒരുക്കങ്ങളുമായി കോണ്‍ഗ്രസ്

കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരെ വീടുകള്‍ കയറിയിറങ്ങി പ്രചാരണം.

തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പിനുള്ള മുന്നൊരുക്കങ്ങളില്‍ തീരുമാനമെടുത്ത് കോണ്‍ഗ്രസ്. ഇതിന്റെ ഭാഗമായി കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരെ വീടുകള്‍ കയറിയിറങ്ങി പ്രചാരണം നടത്തും. നവംബര്‍, ഡിസംബര്‍ മാസങ്ങളില്‍ നടത്തുന്ന മേഖലാ പദയാത്രകള്‍ക്ക് എംപിമാര്‍ നേതൃത്വം നല്‍കും.

കെപിസിസി പ്രസിഡന്റും പ്രതിപക്ഷ നേതാവും സംയുക്തമായി ജില്ലാ പര്യടനങ്ങള്‍ നടത്തും. ഒക്ടോബര്‍ 19 ന് എറണാകുളം, 20 ന് തൃശൂര്‍, 21 ന് പാലക്കാട്, 25 ന് കാസര്‍കോട്, 26 ന് വയനാട്, 27 ന് കണ്ണൂര്‍, 28 ന് കോഴിക്കോട്, 30 ന് തിരുവനന്തപുരം, 31 ന് കൊല്ലം, നംവബര്‍ രണ്ടിന് ആലപ്പുഴ, മൂന്നിന് പത്തനംതിട്ട, നാലിന് കോട്ടയം, ആറിന് മലപ്പുറം, ഏഴിന് ഇടുക്കി എന്നിങ്ങനെയാണ് പര്യടനം.

ഡിസംബറില്‍ ഉമ്മന്‍ ചാണ്ടി അനുസ്മരണ കുടുംബ സംഗമങ്ങള്‍ നടത്തും. കെ. സുധാകരന്‍ നയിക്കുന്ന കേരള ജാഥ മഞ്ചേശ്വരത്തു നിന്ന് ജനുവരി പകുതിയോടെ ആരംഭിച്ച് ഫെബ്രുവരി പകുതിയോടെ തിരുവനന്തപുരത്ത് സമാപിക്കും.

സഹകരണ ബാങ്കുകളിലെ കൊള്ളയ്‌ക്കെതിരേ ഇടത് സര്‍ക്കാരിനെ ജനകീയ വിചാരണ ചെയ്ത് കുറ്റപത്രം നല്‍കും. ഡിസംബറിലായിരിക്കും നിയോജക മണ്ഡലാടിസ്ഥാനത്തില്‍ കുറ്റപത്ര സമര്‍പ്പണവും ജനകീയ വിചാരണയും നടക്കുക.

സഹകരണ ബാങ്കുകളില്‍ നിന്ന് ഫണ്ട് സമാഹരിക്കാനുള്ള സര്‍ക്കാരിന്റെ തീരുമാനത്തോട് യുഡിഎഫ് ഭരണമുള്ള ബാങ്കുകള്‍ സഹകരിക്കില്ലെന്ന് രണ്ട് ദിവസമായി നടന്ന രാഷ്ട്രീയകാര്യ സമിതിയുടെയും കെപിസിസി എക്സിക്യൂട്ടീവ് യോഗത്തിന്റെയും തീരുമാനങ്ങള്‍ വിശദീകരിച്ച് പ്രസിഡന്റ് കെ. സുധാകരന്‍ പറഞ്ഞു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.