ബ്രിസ്ബന്‍: ക്വീന്‍സ് ലന്‍ഡിലെ ഇപ്സ്വിച്ചില്‍ താമസിക്കുന്ന, അങ്കമാലി മഞ്ഞപ്ര (നടമുറി) കോളാട്ടുകൂടി കുടുംബാംഗം വിനു ചാക്കോയുടെ ഭാര്യ റ്റിജി ജോര്‍ജ് (36) നിര്യാതയായി. ഏറെ നാളുകളായി അര്‍ബുദ രോഗബാധിതയായി ചികിത്സയിലായിരുന്നു. സംസ്‌കാരം പിന്നീട് നാട്ടില്‍ നടക്കും. ഏക മകന്‍: ഡാനിയേല്‍ (പീ പ്രൈമറി സ്‌കൂള്‍ വിദ്യാര്‍ത്ഥി).
അങ്കമാലി കറുകുറ്റി മൂന്നാംപറമ്പ് സ്വദേശികളായ മംഗലന്‍ ജോര്‍ജ്, ട്രീസ ദമ്പതികളുടെ മകളാണ് റ്റിജി. നൈസി ഏലിയാസ് (ന്യൂസിലന്‍ഡ്), അനു സഞ്ജു (സൗദി) എന്നിവര്‍ സഹോദരങ്ങളാണ്.
ഒക്ടോബര്‍ 12-ന് ഓള്‍ഡ് ടൂവോംബ റോഡിലുള്ള ലെയ്ഷാര്‍ഡ് പള്ളിയില്‍ വൈകിട്ട് നാലു മുതല്‍ ആറു വരെ പൊതുദര്‍ശനവും അതിനോടനുബന്ധിച്ച് വിശുദ്ധ കുര്‍ബാനയും നടക്കും.
മൃതദേഹം ഓസ്ട്രേലിയയില്‍ നിന്നും നാട്ടിലേക്ക് കൊണ്ടുപോകാനുള്ള നടപടികള്‍ ആരംഭിച്ചു, നാട്ടിലെ സംസ്‌കാര ചടങ്ങുകളുടെ മറ്റ് വിശദാംശങ്ങള്‍
പിന്നീട് നിശ്ചയിക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.