നിങ്ങളുടേത് പഴയ ഫോണ്‍ ആണോ? ഒക്ടോബറിന് ശേഷം ഈ സ്മാര്‍ട്ട് ഫോണുകളില്‍ വാട്‌സ് ആപ്പ് കിട്ടില്ല..!

നിങ്ങളുടേത് പഴയ ഫോണ്‍ ആണോ? ഒക്ടോബറിന് ശേഷം ഈ സ്മാര്‍ട്ട് ഫോണുകളില്‍ വാട്‌സ് ആപ്പ് കിട്ടില്ല..!

പഴയഫോണുകള്‍ ഉപയോഗിക്കുന്നവര്‍ക്ക് ദുഖവാര്‍ത്തയുമായി വാട്‌സ് ആപ്പ്. 2023 ഒക്ടോബര്‍ 24 മുതല്‍ ചില പഴയ ആന്‍ഡ്രോയിഡ് ഫോണുകളിലും ഐഫോണുകളിലും വാട്‌സ് ആപ്പ് പ്രവര്‍ത്തനം നിര്‍ത്തും. രണ്ട് ഓപ്പറേറ്റിങ് സിസ്റ്റങ്ങളുടെയും ഏറ്റവും പുതിയ പതിപ്പുകള്‍ ഉപയോഗിക്കുന്ന ഉപയോക്താക്കള്‍ക്കായി പുതിയ സവിശേഷതകള്‍ വികസിപ്പിക്കുന്നതിലും ഏറ്റവും പുതിയ സുരക്ഷാ ഫീച്ചറുകളും സാങ്കേതിക മുന്നേറ്റങ്ങളും പ്രയോജനപ്പെടുത്തുന്നതിലും ശ്രദ്ധ കേന്ദ്രീകരിക്കാനാണ് വാട്‌സ് ആപ്പിന്റെ പുതിയ നീക്കം.

ആന്‍ഡ്രോയ്ഡ് പതിപ്പ് 4.1 മുതല്‍ താഴേക്കുള്ള ഒ.എസില്‍ പ്രവര്‍ത്തിക്കുന്ന ഫോണുകളില്‍ വാട്‌സ് ആപ്പ് ഉപയോഗിക്കാന്‍ കഴിയില്ല. ഐഫോണ്‍ 5, 5സി മുതല്‍ തഴോട്ടുള്ള ഐഫോണുകളിലും വാട്‌സ് ആപ്പ് പ്രവര്‍ത്തനരഹിതമാകും. സേവനം അവസാനിപ്പിക്കുന്നതിന്റെ ഭാഗമായി ഫോണ്‍ അപ്ഗ്രേഡ് ചെയ്യുന്നതിനുള്ള അറിയിപ്പ് ഈ ഫോണ്‍ ഉടമകള്‍ക്കെല്ലാം വാട്സാപ്പ് നല്‍കിയേക്കും.

മറ്റ് ടെക്‌നോളജി കമ്പനികളെ പോലെ തങ്ങളും എല്ലാ വര്‍ഷവും ഏറ്റവും കുറച്ചുപേര്‍ ഉപയോഗിക്കുന്ന ഡിവൈറുകളും സോഫ്റ്റ്‌വെയറുകളും ഏതൊക്കെയാണെന്ന് കണ്ടെത്തിയാണ് അവക്കുള്ള പിന്തുണ നിര്‍ത്തലാക്കുന്നതെന്ന് വാട്‌സ് ആപ്പ് പറയുന്നു. അത്തരം ഉപകരണങ്ങള്‍ക്ക് ഏറ്റവും പുതിയ സുരക്ഷാ അപ്ഡേറ്റുകളും ഉണ്ടായേക്കില്ല. അല്ലെങ്കില്‍ വാട്ട്സ് ആപ്പ് പ്രവര്‍ത്തിപ്പിക്കുന്നതിന് ആവശ്യമായ പ്രവര്‍ത്തനക്ഷമത ഇല്ലായിരിക്കാമെന്നും വാട്ട്സ് ആപ്പ് ഔദ്യോഗിക കുറിപ്പില്‍ പറയുന്നു.

വാട്‌സ്ആപ്പ് സേവനം നിര്‍ത്തലാക്കുന്ന സ്മാര്‍ട്ട് ഡിവൈസുകള്‍ ചുവടെ:

Samsung Galaxy S2
Nexus 7
iPhone 5
iPhone 5c
Archos 53 Platinum
Grand S Flex ZTE
Grand X Quad V987 ZTE
HTC Desire 500
Huawei Ascend D
Huawei Ascend D1
HTC One
Sony Xperia Z
LG Optimus G Pro
Samsung Galaxy Nexus
HTC Sensation
Motorola Droid Razr
Sony Xperia S2
Motorola Xoom
Samsung Galaxy Tab 10.1
Asus Eee Pad Transformer
Acer Iconia Tab A5003
Samsung Galaxy S
HTC Desire HD
LG Optimus 2X
Sony Ericsson Xperia Arc3


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.