വത്തിക്കാൻ സിറ്റി: ഇസ്രായേൽ-ഹമാസ് യുദ്ധം തീവ്രമാകുന്നതിനിടെ ഫ്രാൻസിസ് മാർപാപ്പയുമായി കൂടിക്കാഴ്ച നടത്തി ലോക ജൂത കോൺഗ്രസ് (ഡബ്ല്യുജെസി) പ്രസിഡന്റ് റൊണാൾഡ് ലോഡർ. ഹമാസ് ബന്ദികളാക്കിയ ഇസ്രയേൽകാരെ തിരികെ എത്തിക്കാൻ ധാർമ്മിക അധികാരം ഉപയോഗിക്കണമെന്ന് നേതാവ് മാർപ്പാപ്പയോട് അഭ്യർത്ഥിച്ചു. ജൂത വേൾഡ് കോൺഗ്രസിന്റെ ഡെലഗേറ്റ് ഓഫീസ് ഉദ്ഘാടനം ചെയ്യാനായി ഇസ്രയേലിൽ നിന്നും വത്തിക്കാനിലെത്തിയതായിരുന്നു റൊണാൾഡ് ലോഡർ.
ബന്ദികളാക്കിയവരെ മോചിപ്പിക്കാനാവശ്യപ്പെടാൻ ധാർമ്മിക അധികാരമുള്ള ഒരേയൊരു വ്യക്തി മാർപ്പാപ്പയാണ്. ലോകത്തിലെ എല്ലാ യഹൂദർക്കും വേണ്ടി ഇത് ചെയ്യാൻ ആവശ്യപ്പെടുന്നതിനാണ് തന്നെ ദൈവം ഇവിടെ എത്തിച്ചതെന്നും ലോഡർ പറഞ്ഞു. വത്തിക്കാനിൽ ആരംഭിക്കുന്ന ലോക ജൂത കോൺഗ്രസിന്റെ ഡെലഗേറ്റ് ഓഫീസിന്റെ പ്രവർത്തനം ഇരു സഭകളും തമ്മിലുള്ള ബന്ധം ദൃഡമാക്കുമെന്നും ലോഡർ പറഞ്ഞു. ഇസ്രയേൽ വിനാശകരമായ ആക്രമണങ്ങളെ നേരിടുമ്പോൾ തന്നെ വത്തിക്കാൻ ഓഫീസ് ഉദ്ഘാടനം ചെയ്യുന്നത് ചരിത്രപരമായ വിള്ളലുകൾ പരിഹരിക്കുന്നതിനും ഐക്യത്താൽ അടിവരയിടുന്ന ഒരു ഭാവി പണിതുയർത്തുന്നതിനുമുള്ള അവസരമായിരിക്കും.
ലോകമെമ്പാടുമുള്ള യഹൂദ - കത്തോലിക് സമൂഹങ്ങളെ ബന്ധിപ്പിക്കുന്ന സങ്കീർണ്ണമായ ചരിത്രപരവും സാംസ്കാരികവുമായ രേഖകൾ ഉൾക്കൊള്ളുന്ന "കിശ്രേനു" എന്ന സെമിനൽ ഡോക്യുമെന്റ് ലോഡർ ഫ്രാൻസിസ് മാർപാപ്പയ്ക്ക് സമ്മാനിച്ചു. സാഹോദര്യത്താൽ നിറഞ്ഞ ഒരു ലോകത്തെ നെയ്‌തെടുക്കുക, അസമത്വങ്ങളെ വെല്ലുവിളിക്കുക, നീതിക്കുവേണ്ടി പോരാടുക, സമാധാനം ഉറപ്പാക്കുക എന്നീ പവിത്രമായ കടമയാണ് നമ്മുടെ പരസ്പരബന്ധത്തെ നിലനിർത്തുന്നതെന്ന് മാർപ്പാപ്പ പറഞ്ഞു.
അതേ സമയം കഴിഞ്ഞയാഴ്ച തന്നെ ബന്ദികളായവരെ മോചിപ്പിക്കണമെന്ന് ഫ്രാൻസിസ് മാർപാപ്പ കഴിഞ്ഞ ആഴ്ച ആവശ്യപ്പെട്ടിരുന്നു. സഘർഷത്തിന് മധ്യസ്ഥത വഹിക്കാൻ വത്തിക്കാൻ തയാറാണെന്ന് സ്റ്റേറ്റ് സെക്രട്ടറി കർദിനാൾ പിയട്രോ അറിയിച്ചിരുന്നു. ഹമാസ് തീവ്രവാദികള്‍ ബന്ദിയാക്കിയ ഇസ്രയേലി കുട്ടികളെ മോചിപ്പിച്ചാല്‍ പകരം താന്‍ ഹമാസിന്റെ ബന്ദിയാകാമെന്ന വത്തിക്കാൻ പ്രതിനിധി കര്‍ദിനാള്‍ പിയര്‍ ബാറ്റിസ്റ്റ പിസബെല്ല കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു.
കൂടുതൽ വായനക്ക്
'ഇസ്രയേലി കുട്ടികളെ മോചിപ്പിക്കൂ... പകരം ഞാന്‍ ബന്ദിയാകാം': ഹമാസിന് മുന്നില്‍ അഭ്യര്‍ത്ഥനയുമായി ജെറുസലേം പാത്രിയാര്‍ക്കീസ്
വിശുദ്ധ നാട്ടിലെ സഘർഷത്തിന് മധ്യസ്ഥത വഹിക്കാൻ തയ്യാറാണെന്ന് വത്തിക്കാൻ
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.