പോലീസ് സ്‌റ്റേഷനില്‍ ബഹളമുണ്ടാക്കിയ നടന്‍ വിനായകനെ പോലീസ് അറസ്റ്റ് ചെയ്തു. മദ്യലഹരിയിലായിരുന്നു നടനെന്നാണ് പോലീസ് നല്‍കുന്ന വിവരം.
എറണാകുളം ടൗണ്‍ പോലീസ് സ്‌റ്റേഷനിലാണ് സിനിമയെ വെല്ലുന്ന നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്. അറസ്റ്റു ചെയ്ത നടനെ വൈദ്യ പരിശോധനയ്ക്ക് വിധേയനാക്കി.
സംഭവത്തെക്കുറിച്ച് പോലീസ് വെളിപ്പെടുത്തുന്നത് ഇങ്ങനെ...
ഭാര്യയുമായി വഴക്കുണ്ടായതിനെ തുടര്‍ന്ന് വിനായകന്‍ പോലീസിനെ കലൂരിനടുത്തുള്ള തന്റെ ഫ്‌ളാറ്റിലേക്ക് വിളിച്ച് വരുത്തി. ഇതിന് മുന്‍പും സമാന സംഭവത്തെ തുടര്‍ന്ന് വിനായകന്‍ പോലീസിനെ ഫ്‌ളാറ്റിലേക്ക് വരുത്തിയിട്ടുണ്ട്. 
ഫ്‌ളാറ്റിലെത്തിയ പോലീസ് ഇരുവരുടെയും മൊഴിയെടുത്തു. ഇതില്‍ തൃപ്തനല്ലാതെ വന്ന നടന്‍ പോലീസിനെ പിന്തുടര്‍ന്ന് സ്റ്റേഷനിലെത്തുകയായിരുന്നു. ചോദ്യം ചെയ്ത പോലീസ് സംഘത്തിലെ വനിതാ ഉദ്യോഗസ്ഥ ആരെന്നറിയാനാണ് വിനായകന്‍ പോീലസ് സ്‌റ്റേഷനില്‍ എത്തിയത്.
ഇതു ചോദിച്ച് സ്‌റ്റേഷനില്‍ ബഹളം വെച്ച നടന്‍ അവിടെ നിന്ന് പുകവലിച്ചു. ഇതില്‍ പോലീസ് പിഴയടപ്പിച്ചു. തുടര്‍ന്ന് പോലീസ് എസ്‌ഐയ്ക്കു നേരെ കയര്‍ത്തു സംസാരിക്കുകയും അസഭ്യം പറയുകയും ചെയ്യുകയായിരുന്നു വിനായകന്‍.
തുടര്‍ന്നാണ് പോലീസ് വിനായകനെ കസ്റ്റഡിയില്‍ എടുത്ത് വൈദ്യ പരിശോധനയ്ക്ക് വിധേയമാക്കിയത്. മദ്യ ലഹരിയിലായിരുന്നു നടനെന്ന് പോലീസ് വെളിപ്പെടുത്തുന്നു.
 
                        വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ്  ചാനലിൽ  അംഗമാകൂ  📲 
                            
                                https://whatsapp.com/channel/0029VaAscUeA89MdGiBAUc26
                            
                        
                     
                    ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.