ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവത്തിന് ഉണർവേകി വിവിധ വർക്ക്ഷോപ്പുകൾ

ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവത്തിന് ഉണർവേകി വിവിധ വർക്ക്ഷോപ്പുകൾ

ഷാർജ: ഷാർജ അന്താരാഷ്ട്ര പുസ്തകമേളയിൽ സ്കൂൾ കുട്ടികൾക്കും മുതിർന്നവർക്കുമായി വിധിധതരം വർക്ക്ഷോപ്പുകൾ സഘടിപ്പിച്ച് അധികൃതർ. സുഗന്ധമുള്ള കല്ലുകൾ നിർമ്മിക്കുന്നത് മുതൽ ലെതർ വാലറ്റുകളിൽ ജനപ്രിയ കാർട്ടൂൺ കഥാപാത്രങ്ങൾ വരയ്ക്കുന്നത് വരെ ഇതിൽ ഉൾപ്പെടുന്നു. കുട്ടികളിലെ മറഞ്ഞിരിക്കുന്ന കഴിവുകൾ ഉണർത്തിയെടക്കാനായി സംഘടപിക്കുന്ന വർക്ക്ഷോപ്പുകൾ ആദ്യ ദിനം തന്നെ പങ്കാളിത്തംകൊണ്ട് ശ്രദ്ധേയമായി.

കുട്ടികൾക്ക് പലപ്പോഴും പ്രിയപ്പെട്ട കഥാപാത്രവും പരമ്പരയും ഉണ്ടായിരിക്കും. അവർ ആ പരമ്പരയുമായി ബന്ധപ്പെട്ട എന്തെങ്കിലും സ്വന്തമാക്കാൻ ആഗ്രഹിക്കുന്നു. അതുകൊണ്ട് വാലറ്റുകളിലെ കല അവരെ പഠിപ്പിക്കാൻ ശ്രമിക്കുന്നു. അവർ മിക്കി മൗസിന്റെയോ ഫ്രോസന്റെയോ അല്ലെങ്കിൽ ഒരു ജാപ്പനീസ് ആനിമേഷന്റെയോ ആരാധകനാണെങ്കിൽ അത് ഒരു വാലറ്റിൽ പെയിന്റ് ചെയ്ത് സൂക്ഷിച്ച് വെക്കും. അതിലൂടെ അവരുടെ അർപ്പണബോധം പ്രകടിപ്പിക്കുമെന്ന് എമിറാത്തി കോമിക് ആർട്ടിസ്റ്റ് പറഞ്ഞു.

യുവാക്കൾക്ക് വിവിധ ലെതർ ക്രാഫ്റ്റിംഗ് ടെക്‌നിക്കുകൾ പഠിക്കാനുള്ള അവസരം നൽകുന്ന 'ഡ്രോയിംഗ് ഓൺ ലെതർ' വർക്ക്‌ഷോപ്പ് ഉൾപ്പെടെ ആദ്യ നാല് ദിവസങ്ങളിൽ വിവിധ വർക്ക്‌ഷോപ്പുകൾ മഹാ അൽംഹെരി നടത്തുന്നുണ്ട്. ഡ്രോയിംഗ് വിത്ത് ആരോമാറ്റിക് സ്റ്റോൺസ് വർക്ക്ഷോപ്പിൽ പ്രത്യേക വസ്തുക്കൾ ഉപയോഗിച്ച് ആരോമാറ്റിക് കല്ലുകൾ നിർമ്മിക്കാനും ജിപ്സം പ്ലാസ്റ്റർ എങ്ങനെ വാർത്തെടുക്കാമെന്നും കുട്ടികളെ പഠിപ്പിക്കുമെന്ന് അൽംഹെരി വ്യക്തമാക്കി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.