ഷാർജ: അക്ഷരങ്ങളെ സ്നേഹിക്കുന്നവർ ലോകത്തിൻറെ വിവിധ ഭാഗങ്ങളിൽനിന്ന് ഒഴുകിയെത്തിയ ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവത്തിന് സന്ദർശക പ്രവാഹം. മുൻ വർഷങ്ങളിലേതിന് സമാനമായി വിവിധ വേദികളിൽ പരിപാടികളും പുസ്തക പ്രകാശനങ്ങളും വ്യാഴാഴ്ച മുതൽതന്നെ സജീവമായിട്ടുണ്ട്.
എഴുത്തുകാരൻ ജെ കെ റൗളിംഗ് ഒപ്പിട്ട ഹാരി പോട്ടറിലെ രണ്ടാമത്തെ നോവലായ ഹാരി പോട്ടർ ആൻഡ് ചേംബർ ഓഫ് സീക്രട്ട്‌സിന്റെ അപൂർവ്വ പതിപ്പ് ഷാർജ പുസ്തകോത്സവത്തിൽ വിൽപ്പനക്ക് വെച്ച് ദുബായ് ആസ്ഥാനമായുള്ള സെർസുറ റെയർ ബുക്സ്. ഈ ഫെസ്റ്റിവലിൽ നിങ്ങൾക്ക് കണ്ടെത്താനാകുന്ന കുട്ടികൾക്കുള്ള ഏറ്റവും ചെലവേറിയ നോവലാണിതെന്ന് സെർസുറ റെയർ ബുക്‌സിന്റെ ഉടമ അലക്‌സ് വാറൻ പറഞ്ഞു. ഹാരി പോട്ടർ പരമ്പരയിലെ രണ്ടാമത്തെ നോവലായ ഹാരി പോട്ടർ ആൻഡ് ചേംബർ ഓഫ് സീക്രട്ട്സിന്റെ 1998 പതിപ്പ് പിന്നീട് സിനിമയായി മാറിയിരുന്നു.
ഇത് കൂടാതെ പൗലോ കൊയ്‌ലോയുടെ ദി ആൽക്കെമിസ്റ്റ് (1983), അഗത ക്രിസ്റ്റീസ് ക്യാറ്റ് എമങ് ദി പിജിയൺസ് (1959), വ്‌ളാഡിമിർ നബോക്കോവ്‌ലി, ഇന്ത്യൻ എഴുത്തുകാരി അരുന്ധതി റോയിയുടെ 1997 ലെ ബുക്കർ പ്രൈസ് നേടിയ ഗോഡ് ഓഫ് സ്മോൾ തിംഗ്സിന്റെ ആദ്യ കോപ്പി തുടങ്ങിയ ഒന്നനവധി പുസ്തകങ്ങളും വിൽപ്പനയ്ക്ക് വെച്ചിട്ടുണ്ട്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.