കൊച്ചി: സംസ്ഥാനത്ത് ഒക്ടോബര്‍ 29 നായിരുന്നു സ്വര്‍ണ വില സര്‍വ്വകാല റെക്കോര്‍ഡില്‍ എത്തിയത്. ഒരു പവന് 45920 എന്ന കേരളം ഇന്നുവരെ കണ്ടിട്ടില്ലാത്ത നിരക്കിലായിരുന്നു അന്നത്തെ വില്‍പന. ഒക്ടോബര്‍ 29 നും ഈ നിലയില്‍ വില തുടര്‍ന്നു. പിന്നീടുള്ള ദിവസങ്ങളില്‍ വില കുറഞ്ഞെങ്കിലും കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി സ്വര്‍ണ വില നേരിയ തോതില്‍ വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്.
സംസ്ഥാനത്ത് ഇന്ന് ഒരു പവന്‍ 22 കാരറ്റ് സ്വര്‍ണത്തിന് 80 രൂപയാണ് വര്‍ധിച്ചത്. ഇതോടെ 45280 രൂപ എന്ന നിരക്കിലാണ് ഇന്നത്തെ വില്‍പന. കഴിഞ്ഞ ദിവസം 45200 രൂപയായിരുന്നു പവന്റെ വില. ഗ്രാമിന് ഇന്ന് 10 രൂപ വര്‍ധിച്ച് ഇന്നലത്തെ 5650 രൂപ എന്ന നിരക്കില്‍ നിന്നും 5660 എന്നതിലേക്ക് എത്തി.
22 കാരറ്റിന് സമാനമായ നിരക്കില്‍ 24 കാരറ്റിലും 18 കാരറ്റിലും വര്‍ധനവുണ്ടായിട്ടുണ്ട്. 24 കാരറ്റില്‍ ഒരു പവന് 88 രൂപ വര്‍ധിച്ച് വില 49400 എന്ന നിരക്കിലേക്ക് എത്തി. ഗ്രാമിന് 11 രൂപ വര്‍ധിച്ച് 6175 എന്നതിലേക്കും എത്തി. 18 കാരറ്റ് സ്വര്‍ണത്തില്‍ പവന് 64 രൂപയുടെ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. 37048 എന്ന നിരക്കിലാണ് ഇന്നത്തെ വില്‍പന. ഗ്രാമിന് 4631 രൂപയുമായി.
ഒക്ടോബര്‍ ഒന്നിന് 42680 രൂപ എന്ന നിരക്കിലായിരുന്നു സ്വര്‍ണ വിപണി ആരംഭിച്ചത്. ഏറ്റക്കുറച്ചിലുകള്‍ക്ക് ശേഷം അഞ്ചിന് വില 41960 എന്ന നിലയിലേക്ക് എത്തി. കഴിഞ്ഞ ഏതാനും മാസങ്ങള്‍ക്കിടയിലെ തന്നെ ഏറ്റവും താഴ്ന്ന നിരക്കായിരുന്നു ഇത്. എന്നാല്‍ പിന്നിട് സ്വര്‍ണ വിപണയില്‍ വലിയ കുതിപ്പാണ് രേഖപ്പെടുത്തിയത്. ഈ കുതിപ്പാണ് ഒക്ടോബര്‍ 28 ലെ 45920 രൂപ എന്നതിലേക്ക് എത്തിയത്.
ഇസ്രയേല്‍-ഹമാസ് സംഘര്‍ഷം രൂക്ഷമായതോടെ രാജ്യാന്തര വിപണിയില്‍ സ്വര്‍ണ വില കുത്തനെ ഉയര്‍ന്നതാണ് സംസ്ഥാനത്തും വില ഉയരാനുള്ള കാരണം. വിവാഹ, ഉത്സവ സീസണുകള്‍ ആയതിനാല്‍ ഉയര്‍ന്ന വില ആവശ്യക്കാര്‍ക്ക് വലിയ തിരിച്ചടിയായി. ഇതോടെ സ്വര്‍ണം വാങ്ങുന്നവരുടെ എണ്ണത്തില്‍ വലിയ കുറവ് വന്നതായി ജ്വല്ലറി ഉടമകള്‍ വ്യക്തമാക്കുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.