യു.കെ കരിയര്‍ ഫെയര്‍: മൂന്നാം എഡിഷന്‍ നാളെ മുതല്‍ കൊച്ചിയില്‍

യു.കെ കരിയര്‍ ഫെയര്‍: മൂന്നാം എഡിഷന്‍ നാളെ മുതല്‍ കൊച്ചിയില്‍

തിരുവനന്തപുരം: നോര്‍ക്ക റൂട്ട്‌സ് യു.കെ കരിയര്‍ ഫെയറിന്റെ മൂന്നാമത് എഡിഷന് നാളെ കൊച്ചിയില്‍ തുടക്കമാകും. കേരളത്തിലെ ആരോഗ്യ മേഖലയില്‍ നിന്നുളളവര്‍ക്ക് യുണൈറ്റഡ് കിംങ്ഡമിലെ ഇംഗ്ലണ്ടിലെയും, വെയില്‍സിലേയും വിവിധ എന്‍.എച്ച്.എസ് ട്രസ്റ്റുകളിലേക്ക് അവസരമൊരുക്കുന്നതാണ് കരിയര്‍ ഫെയര്‍. കൊച്ചി ക്രൗണ്‍പ്ലാസാ ഹോട്ടലില്‍ നടക്കുന്ന റിക്രൂട്ട്‌മെന്റ് നവംബര്‍ 10 ന് അവസാനിക്കും.

വിവിധ സ്‌പെഷ്യാലിറ്റികളിലേക്കുളള ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍, സോണോഗ്രാഫര്‍മാര്‍ എന്നിവര്‍ക്കാണ് മൂന്നാമത് എഡിഷനില്‍ അവസരമുളളത്. യു.കെ യില്‍ നിന്നുളള പ്രതിനിധികളുടെ നേതൃത്വത്തിലാണ് റിക്രൂട്ട്‌മെന്റ് നടപടികള്‍ നടക്കുക. നോര്‍ക്ക റൂട്ട്‌സില്‍ നിന്നുളള പ്രതിനിധികളും പങ്കെടുക്കും.

നോര്‍ക്ക യു.കെ റിക്രൂട്ട്‌മെന്റ് സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ക്ക് 24 മണിക്കൂറും പ്രവൃത്തിക്കുന്ന നോര്‍ക്ക ഗ്ലോബല്‍ കോണ്‍ടാക്ട് സെന്ററിന്റെ ടോള്‍ ഫ്രീ നമ്പറില്‍ 18004253939 ഇന്ത്യയില്‍ നിന്നും +91 8802012345 വിദേശത്തു നിന്നും (മിസ്ഡ് കോള്‍ സൗകര്യം) ബന്ധപ്പെടാവുന്നതാണ്.

കൂടുതല്‍ വിവരങ്ങള്‍ക്ക്: www.norkaroots.org, www.nifl.norkaroots.org


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.