താപനില പൂജ്യത്തിനും താഴെ; തണുത്തുവിറച്ച് റക്ന

താപനില പൂജ്യത്തിനും താഴെ; തണുത്തുവിറച്ച് റക്ന

അബുദാബി: യുഎഇയിലെ ശൈത്യകാലത്ത് ഇത്തവണ ആദ്യമായി അന്തരീക്ഷ താപനില പൂജ്യം ഡിഗ്രി സെല്‍ഷ്യസിനുതാഴെയെത്തി. കാലാവസ്ഥ നിരീക്ഷണകേന്ദ്രത്തിന്‍റെ അറിയിപ്പ് പ്രകാരം അലൈനിലെ റക്നാ പ്രദേശത്താണ് താപനില -2 ഡിഗ്രി സെല്‍ഷ്യസായത്.

കഴിഞ്ഞ ദിവസം ഇതേ മേഖലയില്‍ 1.9 ഡിഗ്രി സെല്‍ഷ്യസും താപനില രേഖപ്പെടുത്തിയിരുന്നു. ശനിയാഴ്ച പൊതുവെ തെളിഞ്ഞ കാലാവസ്ഥയായിരിക്കും രാജ്യത്ത് അനുഭവപ്പെടുക. അതേസമയം മലനിരകളില്‍ 2°C നുതാഴെ താപനിലയെത്തിയേക്കും. കടല്‍ പ്രക്ഷുബ്ധമായിരിക്കുമെന്നും കാലാവസ്ഥനിരീക്ഷണകേന്ദ്രം അറിയിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.