മലങ്കര കാത്തലിക് സോഷ്യൽ സർവീസ് അവാർഡുകൾ പ്രഖ്യാപിച്ചു

മലങ്കര കാത്തലിക് സോഷ്യൽ സർവീസ് അവാർഡുകൾ പ്രഖ്യാപിച്ചു

ദുബായ്: മലങ്കര കത്തോലിക്കാ സഭാ യുഎഇ മലങ്കര കാത്തലിക് കൗൺസിലിന്റെ (കേന്ദ്ര സമിതി )നേതൃത്വത്തിൽ ഏർപ്പെടുത്തിയ മലങ്കര കാത്തലിക് സോഷ്യൽ സർവീസ് അവാർഡുകൾ പ്രഖ്യാപിച്ചു. ജീവകാരുണ്യ പ്രവർത്തനങ്ങൾക്കുള്ള അംഗീകാരം ദുബായ് മലങ്കര കത്തോലിക്കാ സമൂഹാംഗം സിജു പിടി പന്തളത്തിന് ലഭിച്ചു. സാഹിത്യ മേഖലയിലെ സംഭാവനകൾക്കുള്ള പുരസ്‌കാരം ദുബായ് മലങ്കര സമൂഹത്തിലെ തന്നെ ജോയ് ദാനിയേലിനു ലഭിച്ചു.
സിജു പന്തളം കാതോലിക്ക ബാവയിൽ നിന്നും അവാർഡ് ഏറ്റുവാങ്ങുന്നു

ദുബായ് സെന്റ് മേരിസ് കത്തോലിക്ക ദേവാലയ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ മലങ്കര കത്തോലിക്കാ സഭാധ്യക്ഷൻ മാർ‌ ബസേലിയോസ് കർദിനാൾ ക്‌ളീമിസ് കാതോലിക്ക ബാവാ അവാർഡുകൾ വിതരണം ചെയ്തു. മലങ്കര കത്തോലിക്കാ സഭാ യുഎഇ കോർഡിനേറ്റർ ഫാ. ഡോ. റെജി മനക്കളേറ്റു, ഫാ. മാത്യൂസ് ആലുമ്മൂട്ടിൽ, മലങ്കര കാത്തലിക് കൗൺസിൽ യുഎഇ പ്രസിഡന്റ്‌ ഷാജു ബേബി, ജന. സെക്രട്ടറി രാജേഷ് ജോൺ, ട്രെഷറർ അലക്സ്‌ കെ ബേബി തുടങ്ങിയവർ നേതൃത്വം നൽകി. 2006 മുതൽ യുഎയിലെ സാമൂഹിക സേവന മേഖലയിൽ സജീവ സാന്നിധ്യമായ സിജു മാവേലിക്കര രൂപതയിലെ കുടശനാട് സെന്റ്. തോമസ് മലങ്കര കത്തോലിക്കാ ഇടവക അംഗമാണ്.
ജോയ് ദാനിയേൽ കാതോലിക്ക ബാവയിൽ നിന്നും അവാർഡ് ഏറ്റുവാങ്ങുന്നു


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.