കെ രഘുനന്ദനന്റെ ഓർമ്മകളുടെ പുസ്തകം പ്രകാശനം ചെയ്തു

കെ രഘുനന്ദനന്റെ ഓർമ്മകളുടെ പുസ്തകം പ്രകാശനം ചെയ്തു

ഷാർജ : എഴുത്തുകാരനും ഷാർജ ഇന്ത്യൻ സ്കൂളിലെ മലയാളം അധ്യാപകനുമായ കെ രഘുനന്ദനന്റെ 'മുന്നിലേക്ക് കുതിച്ച വാക്ക് പിന്നിലേക്ക് മറിഞ്ഞ പ്രാണൻ' എന്ന ഓർമകളുടെ പുസ്തകം ഷാർജ അന്താരാഷ്ട്ര പുസ്തകമേളയിൽ വച്ച് പ്രകാശനം ചെയ്തു. പ്രശസ്ത സിനിമാതാരം ഇർഷാദ് ജനകീയനായ മോട്ടിവേഷണൽ സ്പീക്കർ പി എം എ ഗഫൂറിനു നൽകിയാണ് പ്രകാശന കർമ്മം നിർവഹിച്ചത്. ബഷീർ തിക്കോടി പുസ്തക പരിചയം നിർവഹിച്ചു.

ഷാർജ ഇന്ത്യൻ സ്കൂൾ സി ഇ ഒ,കെ ആർ രാധാകൃഷ്ണൻ നായർ അനുഗ്രഹഭാഷണം നടത്തി. ഷാർജ ഇന്ത്യൻ അസോസിയേഷൻ പ്രസിഡണ്ട് അഡ്വക്കേറ്റ് വൈ. എ റഹിം, മുൻ പ്രസിഡണ്ട് ഇ പി ജോൺസൺ എന്നിവർ ആശംസകൾ നേർന്നു. മച്ചിങ്ങൽ രാധാകൃഷ്ണൻ നിയന്ത്രിച്ച പ്രകാശന ചടങ്ങിൽ ഷാർജ ബുക്ക് അതോറിറ്റി എക്സ്റ്റേണൽ അഫയേഴ്‌സ് എക്സിക്യൂട്ടീവ് പി വി മോഹൻകുമാർ ഷാർജ ബുക്ക് അതോറിറ്റിയുടെ സർട്ടിഫിക്കറ്റ് രഘുനന്ദനനു സമ്മാനിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.