വിദ്യാഭ്യാസ തട്ടിപ്പ് കേസ്: ആര്യാടന്‍ ഷൗക്കത്തിനെ ഇ.ഡി. വീണ്ടും ചോദ്യം ചെയ്തേക്കും

വിദ്യാഭ്യാസ തട്ടിപ്പ് കേസ്: ആര്യാടന്‍ ഷൗക്കത്തിനെ ഇ.ഡി. വീണ്ടും ചോദ്യം ചെയ്തേക്കും

കോൺഗ്രസ് നേതാവ് ആര്യാടൻ ഷൗക്കത്തിനെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്ത് വിട്ടയച്ചു. കോഴിക്കോട് കല്ലായിയിൽ വച്ചാണ് ചോദ്യം ചെയ്തത്. നിലമ്പൂരിലെ സന്നദ്ധ സംഘടനയുടെ സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ടായിരുന്നു ചോദ്യം ചെയ്യൽ.

മേരിമാത ഹയര്‍ എഡ്യൂക്കേഷന്‍ ഗൈഡന്‍സ് ട്രസ്റ്റിന്‍റെ പേരില്‍ സിബി വയലില്‍ നടത്തിയ വിദ്യാഭ്യാസ തട്ടിപ്പില്‍ നിലമ്പൂരിലെ രാഷ്ട്രീയ നേതാക്കളടക്കം നിരവധി പേര്‍ക്ക് ബന്ധമുണ്ടെന്നാണ് എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റിന് ലഭിക്കുന്ന വിവരം. വിദ്യാർഥികളിൽ നിന്ന‌് കോടികൾ തട്ടിയെടുത്ത പ്രതിക്ക‌് സഹായം ചെയ‌്തെന്ന മൊഴിയുടെ അടിസ്ഥാനത്തിലാണ് ഇന്നലെ കോണ്‍ഗ്രസ് നേതാവ് ആര്യാടന്‍ ഷൗക്കത്തിനെ ചോദ്യം ചെയ്തത്. ബുധനാഴ‌്ച പകൽ 11ന‌് ആരംഭിച്ച ചോദ്യം ചെയ്യൽ വൈകിട്ട‌് നാല‌് വരെ നീണ്ടു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.