കുട്ടികളുമായി കൂട്ടുകൂടാന്‍ ദുബായ് ഭരണാധികാരി; 'എന്റെ ചെറിയ ലോകം' പുറത്തിറങ്ങി

കുട്ടികളുമായി കൂട്ടുകൂടാന്‍ ദുബായ് ഭരണാധികാരി; 'എന്റെ ചെറിയ ലോകം' പുറത്തിറങ്ങി

ദുബായ്: യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം കുട്ടികള്‍ക്കായി രചിച്ച കഥകളുടെ സമാഹാരം പുറത്തിറങ്ങി. 'മൈ ലിറ്റില്‍ വേള്‍ഡ്' എന്ന പേരിലുളള പുസ്തകത്തില്‍ ഷെയ്ഖ് മുഹമ്മദ് രചിച്ച അഞ്ച് കുട്ടികഥകളാണ് ഉള്‍പ്പെടുത്തിയിട്ടുളളത്. ദുബായ് ഗവണ്‍മെന്‍റ് മീഡിയാ ഓഫീസ് അൽ ഹുദൂദ് പബ്ലിഷിംഗ് ആൻഡ് ഡിസ്ട്രിബ്യൂഷനുമായി ചേർന്നാണ് പുസ്തകം പുറത്തിറക്കിയിരിക്കുന്നത്.

വായനയെന്നത് കുഞ്ഞുമനസുകളില്‍ ഭാവന നിറയ്ക്കുമെന്നും ജീവിതങ്ങളിലേക്കും അനുഭവങ്ങളിലേക്കും വെളിച്ചം വീശാന്‍ അവരെ പ്രാപ്തരാക്കുമെന്നും എല്ലാ കുട്ടികള്‍ക്കുമായി കഥകള്‍ സമർപ്പിച്ച് ദുബായ് ഭരണാധികാരി പറഞ്ഞു. രസകരമായ രീതിയിൽ അവതരിപ്പിച്ചിട്ടുള്ള ഈ കഥകളിൽ മനുഷ്യ ബന്ധങ്ങൾ, പഠനം, മരുഭൂമി മുതലായവയെക്കുറിച്ചുള്ള സൂക്ഷ്‌മ നിരീക്ഷണങ്ങൾ ദൃശ്യമാണ്.

ആറ് മുതൽ ഒൻപത് വയസ്സ് വരെ പ്രായമുള്ള കുട്ടികളിൽ വായനാശീലം വളർത്തുന്നതിന് ഈ പുസ്തകം ലക്ഷ്യമിടുന്നു. അറബിക്, ഇംഗ്ലീഷ് എന്നീ ഭാഷകളിൽ ഈ പുസ്തകം ലഭ്യമാണ്. എമിറാത്തി ഇലസ്റ്റ്റേറ്ററായ അബ്ദുല്ല മുഹമ്മദ് അൽ ഷർഹാനാണ് ഈ പുസ്തകത്തിലെ ചിത്രങ്ങൾ വരച്ചിരിക്കുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.