വോട്ടെടുപ്പിൽ സൗദി അറേബ്യക്ക് വിജയം; 2030ലെ ‘വേൾഡ് എക്‌സ്‌പോ’ റിയാദിൽ

വോട്ടെടുപ്പിൽ സൗദി അറേബ്യക്ക് വിജയം; 2030ലെ ‘വേൾഡ് എക്‌സ്‌പോ’ റിയാദിൽ

റിയാദ്: 2030 വേള്‍ഡ് എക്‌സ്‌പോ സൗദിയിലെ റിയാദില്‍ സംഘടിപ്പിക്കും. വേദിയാക്കുന്നതിന് വേണ്ടിയുള്ള അവസാന ഘട്ട മത്സരത്തില്‍ സൗദി വിജയിച്ചു. മത്സര രംഗത്തുണ്ടായിരുന്ന ഇറ്റലി, സൗത്ത് കൊറിയ എന്നീ രാജ്യങ്ങളോട് മത്സരിച്ച് ആണ് സൗദി 2030ലെ വേള്‍ഡ് എക്സ്പോയ്ക്ക് ആതിഥേയത്വം വഹിക്കാനുള്ള അവസരം നേടിയെടുത്തത്.

ദശലക്ഷക്കണക്കിന് സന്ദര്‍ശകരെയും ശതകോടികളുടെ ഡോളര്‍ നിക്ഷേപത്തെയും ആകര്‍ഷിക്കുന്ന 2030 ലോക മേളക്ക് റിയാദ് മുമ്പേ ഒരുക്കങ്ങള്‍ തുടങ്ങിയിരുന്നു. 2030-ലെ വേള്‍ഡ് എക്സ്പോക്ക് ആതിഥ്യം വഹിക്കാന്‍ സൗദി നേരത്തെ തന്നെ അപേക്ഷ നല്‍കിയിരുന്നു. 119 രാജ്യങ്ങളാണ് സൗദിയെ പിന്തുണച്ചത്.

പാരീസ് ആസ്ഥാനമായ ബ്യൂറോ ഓഫ് ഇന്റര്‍നാഷനല്‍ ദെസ് എക്സ്പോസിഷന്‍സ് എന്ന രാജ്യാന്തര സംഘടനയാണ് മേളയുടെ സംഘാടകര്‍. എക്സ്പോക്ക് അവസരം ലഭിച്ചതോടെ ലോകം ഉറ്റുനോക്കുന്ന വേദിയായി റിയാദ് മാറും. 2030 ഒക്ടോബർ ഒന്ന് മുതൽ 2031 മാർച്ച് 31 വരെയാണ് വേൾഡ് എക്സ്പോ 2030 നടക്കുക.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.